വരാപ്പുഴ : (piravomnews.in) ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ നാട്ടുകാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ കൂട്ടത്തോടെ വിലസുന്നു.
കോട്ടുവള്ളി, കൊച്ചാൽ, വരാപ്പുഴ മേഖലകളിലാണു തെരുവുനായ്ക്കൾ കൂട്ടത്തോടെ വിലസുന്നു.കോട്ടുവള്ളി, കൊച്ചാൽ, വരാപ്പുഴ മേഖലകളിലാണു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
നിർമാണം നടക്കുന്ന പാലങ്ങളുടെ അടിവശത്തും വിജനമായി കിടക്കുന്ന റോഡുകളിലുമാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുള്ളത്. ഇതിലൂടെ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരെയും കാൽനട യാത്രികരെയും നായ്ക്കൾ അക്രമിക്കാനും ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
വാഹനങ്ങൾക്കു പിന്നാലെ നായ്ക്കൾ കുരച്ചു കൊണ്ടു ഓടിയെത്തുന്നതോടെ നിയന്ത്രണം വിട്ടു വാഹനങ്ങൾ അപകടത്തിലാകുന്നതും പ്രശ്നമാണ്.
സമീപപ്രദേശങ്ങളിലെവീടുകളിലെ വളർത്തു മൃഗങ്ങളെയും നായ്ക്കൾ കടിക്കുന്നതും പതിവാണ്. നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യം ശക്തമാണ്.
#Straydogs are #barking in #droves as a #threat to the #locals