---
title: "#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ "
english_title: "#Excise #arrests #young man who sold #fake #liquor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249498/excise-arrests-young-man-who-sold-fake-liquor"
published_at: "2024-11-15T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6737014553549_liqour.jpg"
keywords: []
---

# #fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ 

> **Lead Summary:** ചെ​റു​തു​രു​ത്തി: വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. 

## Article Content

ചെ​റു​തു​രു​ത്തി: വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. 

ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ പ​ണ്ടാ​ര​ത്തു​പ​ടി വീ​ട്ടി​ൽ പ്ര​ദീ​പാ​ണ് (43) അ​ഞ്ച് ലി​റ്റ​ർ വ്യാ​ജ മ​ദ്യ​വും ബൈ​ക്കും സ​ഹി​തം പി​ടി​യി​ലാ​യ​ത്.

തെ​ര​ഞ്ഞെ​ടുപ്പി​ന്​ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട അ​വ​സ​ര​ത്തി​ൽ ദേ​ശ​മം​ഗ​ലം, വ​ര​വൂ​ർ, തലശ്ശേരി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ മ​ദ്യം എ​ത്തി​ച്ച്​ വി​ൽ​ക്കു​ക​യാ​യിരു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ണി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ മു​മ്പും സ​മാ​ന കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് സം​ഘ​ത്തി​ൽ കെ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, പി.​പി. കൃ​ഷ്ണ​കു​മാ​ർ, വി. ​പ്ര​ശാ​ന്ത്, ഇ.​ഡി. രാ​ജേ​ഷ്, പി.​ജെ. ലി​നോ മാ​ർ​ട്ടി​ൻ, റാ​ഫേ​ൽ, അ​നി​ൽ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249498/excise-arrests-young-man-who-sold-fake-liquor)