#Traffic | പൂത്തോട്ട പാലത്തിൽ 
ലോറികൾ കൂട്ടിയിടിച്ചു ; ഗതാഗതം തടസ്സപ്പെട്ടു

 #Traffic | പൂത്തോട്ട പാലത്തിൽ 
ലോറികൾ കൂട്ടിയിടിച്ചു ; ഗതാഗതം തടസ്സപ്പെട്ടു
Nov 15, 2024 07:22 AM | By Amaya M K

ഉദയംപേരൂർ : (piravomnews.in) പൂത്തോട്ട പാലത്തിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ–-വൈക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

വ്യാഴം പുലർച്ചെ 4.30 ഓടെ പൂത്തോട്ട പാലത്തിന്റെ കയറ്റത്തിൽവച്ച്‌ തൃപ്പൂണിത്തുറ ഭാഗത്തുനിന്നുവന്ന കണ്ടെയ്നർ ലോറി പൂത്തോട്ട ഭാഗത്തേക്ക് വന്ന ടിപ്പറിലേക്ക്‌ ഇടിച്ചുകയറിയായിരുന്നു അപകടം.

ടൈലുകളുമായി അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ലോറി പാലത്തിന്റെ തുടക്കത്തിലെ കട്ടിങ്ങിൽ നിയന്ത്രണംതെറ്റി ടിപ്പർ ലോറിയിലിടിച്ചശേഷം ലോറിയെ തള്ളിനീക്കി പാലത്തിന്റെ മധ്യഭാഗത്തിലെത്തിക്കുകയായിരുന്നു.

ഇരുവാഹനങ്ങളും പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി കിടന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് വൈക്കത്തേക്കുള്ള വാഹനങ്ങളും എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും കാഞ്ഞിരമറ്റം മില്ലുങ്കൽ വഴി കടത്തിവിട്ടു.

അഗ്‌നി രക്ഷാസേനയും പൊലീസും ഗതാഗതം നിയന്ത്രിച്ചു. എട്ടോടെ ക്രെയിൻ എത്തിച്ചെങ്കിലും വാഹനങ്ങൾ പൊക്കിമാറ്റാൻ തടസ്സമുണ്ടായി. പിന്നീട് ചരിഞ്ഞുകിടന്ന ടിപ്പർ നേരെയാക്കി ചെറിയ വാഹനങ്ങൾ കടത്തിവിട്ടു.



#Lorries #collided on #Poothota #bridge; #Traffic is #blocked

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup