ഏകദേശം 700 വർഷത്തെ ചരിത്രമുണ്ട് കൽപ്പാത്തി രഥോത്സവത്തിന്. അതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ...ലക്ഷ്മിയമ്മാൾ എന്ന ബ്രാഹ്മണ വിധവയ്ക്ക് കാശി (ഇപ്പോൾ വാരണാസി) സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. അവിടെ നിന്ന് ലക്ഷ്മി അമ്മാൾ ഒരു ശിവലിംഗം കൊണ്ടുവന്നു. തുടർന്ന് നിളാ നദിയുടെ തീരത്ത് ലിംഗം പ്രതിഷ്ഠിക്കുകയും ലിംഗത്തിൻ്റെ സംരക്ഷണത്തിനായി ചില സ്വർണ്ണ നാണയങ്ങൾ അന്നത്തെ പാലക്കാട് രാജാവിന് കൈമാറുകയും ചെയ്തു. രാജാവ് മനോഹരമായ ഒരു ക്ഷേത്രം പണിതു. അതാണ് വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം നിലവിൽ, 700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ശിവനും പത്നി പാർവതിയും, അവരുടെ മക്കളായ ഗണപതി, മുരുകൻ എന്നിവരുമാണ് പ്രതിഷ്ഠ. ഉത്സവ സമയത്ത് ഭഗവാൻ വിശ്വനാഥൻ രഥങ്ങളിൽ കുടുംബ സമേതം പുറത്തേക്കെഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നു. കൽപ്പാത്തി ഗ്രാമം അറിയപ്പെടുന്നത് "കാശിയിൽ പകുതി കൽപ്പാത്തി" എന്ന പദപ്രയോഗത്തിലൂടെയാണ്, അതായത് "കൽപ്പാത്തിയിൽ തൊഴുതാൽ കാശിയിൽ തൊഴുന്നതിന്റെ പകുതി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.
This is the legend behind the Kalpathi Rathotsavam.