---
title: "#TheEyeofIstanbul |  "ദി ഐ ഓഫ് ഇസ്താംബുൾ' ദർബാർ ഹാളിൽ ആരംഭിച്ചു"
english_title: ""The Eye of Istanbul" started at the Durbar Hall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248958/the-eye-of-istanbul-started-at-the-durbar-hall"
published_at: "2024-11-13T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733f8637ca89_picutre.jpg"
keywords: []
---

# #TheEyeofIstanbul |  "ദി ഐ ഓഫ് ഇസ്താംബുൾ' ദർബാർ ഹാളിൽ ആരംഭിച്ചു

> **Lead Summary:** > കൊച്ചി : ധനേഷ് മാമ്പയുടെ ജലച്ചായ ചിത്രപ്രദർശനം "ദി ഐ ഓഫ് ഇസ്താംബുൾ' ദർബാർ ഹാളിൽ ആരംഭിച്ചു.

## Article Content

> കൊച്ചി : ധനേഷ് മാമ്പയുടെ ജലച്ചായ ചിത്രപ്രദർശനം "ദി ഐ ഓഫ് ഇസ്താംബുൾ' ദർബാർ ഹാളിൽ ആരംഭിച്ചു.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചിത്രകാരൻ കെ കെ ആർ വെങ്ങര അധ്യക്ഷനായി.

പ്രശസ്ത ഫോട്ടോഗ്രാഫർ തുർക്കിക്കാരൻ അര ഗുലറിന്റെ ചിത്രങ്ങളിൽനിന്ന്‌ പ്രചോദിതനായി 50 ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ജലച്ചായങ്ങളാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി കൂട്ടായ പ്രദർശനങ്ങളും ഏകാന്തപ്രദർശനങ്ങളും ധനേഷ് അവതരിപ്പിച്ചിട്ടുണ്ട്. കാറ്റലോഗ് വത്സൻ കൂർമ കൊല്ലെരി പ്രകാശിപ്പിച്ചു. പ്രദർശനം ഞായറാഴ്ച അവസാനിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248958/the-eye-of-istanbul-started-at-the-durbar-hall)