മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ പുതിയ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്ക് പീസ് വാലിയിൽ ആരംഭിച്ചു

മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ പുതിയ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്ക് പീസ് വാലിയിൽ ആരംഭിച്ചു
Nov 11, 2024 04:37 PM | By Jobin PJ

കോതമംഗലം : നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം ശ്രീ. ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പീസ് വാലി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പീസ് വാലി ചെയർമാൻ ശ്രീ. പി എം അബുബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പീസ് വാലി ദുബായ് ചാപ്റ്റർ സെക്രട്ടറി ശ്രീ. ജോൺസൻ മത്തായി സ്വാഗതം ആശംസിച്ചു. കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണവും ഇതോടൊപ്പം നടത്തുകയും പീസ് വാലി സെക്രട്ടറി എം എം ഷംസുദീൻ മുഖ്യ അനുസ്മരണ പ്രഭാഷണം നൽകുകയും ചെയ്യ്തു. സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പീസ് വാലി ചെയ്യുന്ന സംഭാവനകൾ കണക്കിലെടുത്ത് പീസ് വാലിയോടുള്ള ആദരസൂചകമായി ചെയർമാൻ പി എം അബൂബക്കറിനെ എം ബി എം എം അസോസിയേഷന് വേണ്ടി സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ, വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പിള്ളിൽ, ഡോ. റോയ് എം ജോർജ് എന്നിവർ ചേർന്ന് ആദരിച്ചു. ആതുരസേവനത്തിൽ പീസ് വാലി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എം ബി എം എം അസോസിയേഷന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ ഉറപ്പു നൽകി. കോതമംഗലം ചെറിയ പള്ളി ട്രസ്റ്റീ ബേബി അഞ്ഞിലിവേലിൽ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെംബേർസ് പ്രീറ്റ്സി പോൾ, വിൻസെന്റ് പൈലി, ബിനു കോമയിൽ എന്നിവരും , വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മാർ ബസേലിയോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പാൾ ഡോ. ജയൻ ജേക്കബ് എന്നിവരും ഇരു സ്ഥാപനങ്ങളിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Mar Baselios Dental College's new community dental clinic opens in Peace Valley

Next TV

Related Stories
സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Jan 3, 2025 12:58 AM

സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ നേരത്തെയും പാർട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു....

Read More >>
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 08:30 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്....

Read More >>
#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jan 2, 2025 08:15 PM

#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

Jan 2, 2025 07:13 PM

മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്....

Read More >>
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Jan 2, 2025 09:44 AM

#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കാനപണിയുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ട്‌ പൊതുപ്രവർത്തകൻ ജോർജ് ആന്റണി വിവരാവകാശ നിയമപ്രകാരം അപേക്ഷ...

Read More >>
Top Stories