പെരുമ്പാവൂര്‍: (piravomnews.in) പാന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്ന അന്തര്‍ സംസ്ഥാന സ്വദേശി പിടിയിലായി.
അസം നാഗോണ്‍ സ്വദേശി ജാക്കിര്‍ ഹുസൈനെയാണ് (47) എക്സൈസ് സംഘം പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് 3.157 കിലോ കഞ്ചാവുമായി ഒക്കലില്‍ വച്ചാണ് പിടിയിലായത്.
പെരുമ്പാവൂര്‍ മാര്‍ക്കറ്റില്‍ പ്രതിക്ക് സ്വന്തമായുള്ള പാന്‍ ഷോപ്പിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. അസമില്‍ നിന്ന് കൊണ്ടുവരുന്ന മുന്തിയ ഇനത്തില്‍പെട്ട കഞ്ചാവാണ് പ്രതി വില്‍ക്കുന്നത്.
അതിനാൽ ആവശ്യക്കാര്‍ ഏറെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസിന്റെയും പൊലീസിന്റെയും കണ്ണില്‍ പെടാതിരിക്കാന്‍ പ്രതി കുടുംബവുമായി വീടുകള്‍ മാറിമാറി താമസിക്കുകയായിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, പ്രിവന്റീവ് ഓഫിസര്‍ എസ്. ബാലു,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നവാസ്, അരുണ്‍ ലാല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സുഗത ബീവി എന്നിവര്‍ പങ്കെടുത്തു.
#Ganjav #Kachavadam in the #guise of #Pan #Kachavadam; #Accused in #custody