#RajendraPrasad | രാജേന്ദ്രപ്രസാദിന്റെ സ്മരണയ്‌ക്ക്‌ അങ്കണവാടിയായി

#RajendraPrasad | രാജേന്ദ്രപ്രസാദിന്റെ സ്മരണയ്‌ക്ക്‌ അങ്കണവാടിയായി
Oct 31, 2024 05:39 AM | By Amaya M K

കളമശേരി : (piravomnews.in) അകാലത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി അമ്മ കൈമാറിയ 3.40 സെന്റിൽ നിർമിച്ച സ്മാർട്ട് അങ്കണവാടി വ്യാഴാഴ്‌ച നാടിന്‌ സമർപ്പിക്കും.

ഏലൂർ നഗരസഭ 23–--ാംവാർഡിൽ നിർമിച്ച അങ്കണവാടിയാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. പാലപ്പറമ്പിൽ മീനാക്ഷി അമ്മയാണ്‌ മകൻ രാജേന്ദ്രപ്രസാദിന്റെ സ്‌മരണയ്‌ക്ക്‌ അങ്കണവാടി നിർമിക്കാൻ സ്ഥലം വിട്ടുനൽകിയത്‌.

നഗരസഭയിലെ 29 അങ്കണവാടികളിൽ 21നും സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നു. വാടകമുറികളിൽ പ്രവർത്തിക്കുന്ന എട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഭരണസമിതി പരിശ്രമിക്കുമ്പോഴാണ് സ്ഥലം സൗജന്യമായി നൽകാൻ മീനാക്ഷി അമ്മ മകൻ സന്തോഷ് മുഖേന നഗരസഭയെ സമീപിച്ചത്.

മൂത്തമകൻ കേട്ടേത്ത് രാജേന്ദ്രപ്രസാദിന്റെ സ്മരണ നിലനിർത്താനാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം 2020ൽ കൈമാറിയത്.

ലക്ഷങ്ങൾ വിലവരുന്ന സ്ഥലമാണ് ഉപാധികളില്ലാതെ നൽകിയത്. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസംമൂലം നിർമാണം വൈകി.

ഇതിനിടെ കഴിഞ്ഞ നവംബറിൽ മീനാക്ഷി അമ്മയും മരിച്ചു. നഗരസഭാ 30 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി കെട്ടിടം നിർമിച്ചത്.

870 ചതുരശ്രയടിയിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടിയാണിത്‌. ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. വ്യാഴം പകൽ 11ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.

#Anganwadi in #memory of #RajendraPrasad

Next TV

Related Stories
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

Jan 3, 2025 02:06 AM

ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം.

അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്....

Read More >>
സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Jan 3, 2025 12:58 AM

സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ നേരത്തെയും പാർട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു....

Read More >>
#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

Jan 2, 2025 08:30 PM

#Theft | പച്ചക്കറി കടയിൽ മോഷണം; പണവും സിഗരറ്റ് പാക്കറ്റുകളുമെടുത്ത് മടങ്ങി; പൂട്ട് തകർത്ത് നിലയിൽ

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്....

Read More >>
#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jan 2, 2025 08:15 PM

#arrested | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

Jan 2, 2025 07:13 PM

മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്.

ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ​ഗുരുതര പരിക്ക്....

Read More >>
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
Top Stories