#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

#snake | പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്
Oct 22, 2024 10:05 AM | By Amaya M K

തൃശ്ശൂര്‍: ( piravomnews.in ) സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍നില്‍ക്കുന്ന കഥകളുണ്ട്. എന്നാല്‍, പാമ്പ് ഒളിച്ച പൊത്തില്‍നിന്ന് സ്വര്‍ണമടങ്ങിയ പഴ്സ് കണ്ടെത്തിയത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ്.

കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സസര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് പഴ്‌സ് കിട്ടിയത്.

നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍ ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്.

'പാമ്പിന് ചവിട്ടേല്‍ക്കാതിരുന്നതിനാലാണ് കടിയേല്‍ക്കാതിരുന്നത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചത് കണ്ടു. അവിടെയെത്തിയ ഒരു യുവാവ് വനംവകുപ്പിനെ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വനംവകുപ്പുദ്യോഗസ്ഥന്‍ എത്തി.' ഷാഗ്രഹ പറഞ്ഞു.

പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല.

പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ അടക്കംചെയ്ത സ്വര്‍ണ ഏലസ് കണ്ടത്.

രേഖകളില്‍ കടവല്ലൂരിലുള്ള 22-കാരന്റെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍. ഇതു മുഖേന ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മിഥുന്‍.


The #snake was #searched for in the #pot, but a #purse #containing gold was #found with it

Next TV

Related Stories
#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

Oct 22, 2024 09:50 AM

#mmukesh | ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു

ശേഷം മുകേഷ് ജാമ്യം നേടി പുറത്തിറങ്ങി. മുന്‍പും ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി...

Read More >>
#Thiefattack | ടിവി കാണുന്നതിനിടെ കരണ്ട് പോയി, പതുങ്ങിയിരുന്ന മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 22, 2024 09:41 AM

#Thiefattack | ടിവി കാണുന്നതിനിടെ കരണ്ട് പോയി, പതുങ്ങിയിരുന്ന മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു. പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക്...

Read More >>
#Siddique | ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:34 AM

#Siddique | ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ...

Read More >>
#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

Oct 22, 2024 09:29 AM

#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍

1000-1500 വരെ തുക ഇടപാടിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ പോലീസ്...

Read More >>
#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 22, 2024 09:14 AM

#missing | പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി;അന്വേഷണം ആരംഭിച്ച് പൊലീസ്

നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി....

Read More >>
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
Top Stories