---
title: "#sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍ "
english_title: "#Hotel-centered #prostitution; Three #people were #caught in the #police #raid"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/244303/hotel-centered-prostitution-three-people-were-caught-in-the-police-raid"
published_at: "2024-10-22T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717237de7d85_racket.jpg"
keywords: []
---

# #sexracket | ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് മൂന്നുപേര്‍ 

> **Lead Summary:** കൊച്ചി: എറണാകുളം കടവന്ത്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍.

## Article Content

കൊച്ചി: എറണാകുളം കടവന്ത്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍.

ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. 

ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്.

102, 103 റൂം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇടപാടുകാരെ എത്തിക്കാന്‍ യൂബര്‍ സംവിധാനവും ഇവര്‍ ഒരുക്കിയിരുന്നു.

1000-1500 വരെ തുക ഇടപാടിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് കടവന്ത്ര പോലീസ് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/244303/hotel-centered-prostitution-three-people-were-caught-in-the-police-raid)