#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍
Oct 18, 2024 10:36 AM | By Amaya M K

എരുമപ്പെട്ടി: ( piravomnews.in ) കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ.

വെള്ളറക്കാട് പാറയ്ക്കല്‍ വീട്ടില്‍ അഫ്സലിന്റെയും ഫര്‍സാനയുടെയും മകന്‍ ഇമാദിനെയാണ് വലിയുമ്മ റോജുര കിണറ്റില്‍നിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്.

കഴിഞ്ഞ ദിവസമാണ് കുട്ടി കരിയന്നൂരിലെ ഉമ്മവീട്ടില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ 11-ഓടെ കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു.

ഏഴടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടി പൊങ്ങിവന്നപ്പോള്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചുതൂങ്ങി. ഇതു കണ്ട ഉമ്മയുടെ ഉമ്മ റെജുല കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്ത് നിലയുള്ള അങ്കിലേക്ക് നിന്നു. നീന്തല്‍ അറിയുന്നതും രക്ഷയായി.

ഓടിയെത്തിയ നാട്ടുകാരന്‍ മുക്കില്‍പ്പുരയ്ക്കല്‍ വേലായുധന്‍ ഉടന്‍ ഇവരെ കരയ്ക്കു കയറ്റാന്‍ കിണറ്റിലിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കയറും കസേരയും ഉപയോഗിച്ച് രണ്ടു പേരെയും മുകളിലേക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും മുകളിലെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി.

അഗ്‌നി രക്ഷാ സേന ഓഫീസര്‍ മാരായ വിജയ് കൃഷ്ണ, ശ്രീജിത്ത്, റഫീഖ്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ്സണ്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.









#Grandmother #jumped back to #save a #three-year-old boy who fell into a #well; I lay in #water up to my neck for an hour

Next TV

Related Stories
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

Oct 18, 2024 01:13 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ...

Read More >>
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

Oct 18, 2024 10:26 AM

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
Top Stories










Entertainment News