#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം

#Arakwalshark | അറക്കവാൾ സ്രാവ് സംരക്ഷണത്തിന്‌ ബോധവൽക്കരണം നടത്തണം
Oct 18, 2024 10:26 AM | By Amaya M K

കൊച്ചി : (piravomnews.in) ആവാസകേന്ദ്രങ്ങളുടെ തകർച്ച, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥാവ്യതിയാനം, മീൻപിടിത്ത വലകളിൽ അകപ്പെടൽ തുടങ്ങിയവ അറക്കവാൾ സ്രാവുകളെ ദോഷമായി ബാധിക്കുന്നതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ സംഗമം.

ഇതേക്കുറിച്ച് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലും ജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. ഇവയുടെ ആവാസസ്ഥലത്ത് നീട്ടുവലകൾ (ഗിൽനെറ്റ്) ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണം.

വലകളിൽ അപ്രതീക്ഷിതമായി കുടുങ്ങുന്നവയെ ജീവനോടെതന്നെ കടലിൽ തുറന്നുവിടണം. തീരദേശ നിർമാണപ്രവർത്തനങ്ങളിൽ മികച്ച ശാസ്‌ത്രീയമാതൃകകൾ സ്വീകരിക്കണമെന്നും സംഗമം നിർദേശിച്ചു.

അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ്‌ അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്‌.

ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.മുന്നൂറോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. എൽ രമ്യ, ഡോ. ലിവി വിൽസൻ എന്നിവർ സംസാരിച്ചു.

#Arakwalshark #conservation #awareness #should be #created

Next TV

Related Stories
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

Oct 18, 2024 01:13 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിൽ മരിച്ച നിലയിൽ

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ...

Read More >>
#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

Oct 18, 2024 11:20 AM

#RTO | കമിതാക്കളുടെ ‘നമ്പർ’ പൊക്കി ആർടിഒ; നമ്പർ ചുരണ്ടിയ സ്കൂട്ടർ ക്യാമറയിൽ കുടുങ്ങിയതു 35 തവണ, പിഴ 44,000

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു...

Read More >>
#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

Oct 18, 2024 10:59 AM

#Bribery | കൈക്കൂലി: ഡിഎംഒയുടെയും സഹായിയുടെയും ജാമ്യാപേക്ഷ തള്ളി

കൈക്കൂലി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ...

Read More >>
#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

Oct 18, 2024 10:36 AM

#rescued | കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ പിറകെച്ചാടിയ വലിയുമ്മ; കഴുത്തോളം വെള്ളത്തില്‍ കിടന്നത് ഒരു മണിക്കൂര്‍

കഴുത്തോളം വെള്ളത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ കുട്ടിയുമായി കിണറ്റില്‍ക്കുടുങ്ങി. കുന്നംകുളം അഗ്‌നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും...

Read More >>
#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

Oct 18, 2024 10:22 AM

#Anavandi | ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ...

Read More >>
#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

Oct 18, 2024 10:18 AM

#Bridge | കുണ്ടന്നൂർ–-തേവര പാലം ; ടാറിങ്‌ പ്രതലം നീക്കൽ പൂർത്തിയായി

ടാറിങ്‌ പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ...

Read More >>
Top Stories

Entertainment News