#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും
Oct 17, 2024 05:40 AM | By Amaya M K

കൊച്ചി : (piravomnews.in) സിഎസ്എംഎൽ സാമ്പത്തികസഹായത്തോടെ ജിസിഡിഎ പൂർത്തിയാക്കിയ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം വെള്ളി പകൽ മൂന്നിന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നിർവഹിക്കും.

കലൂർ മാർക്കറ്റ് നവീകരണ പൂർത്തീകരണ പ്രഖ്യാപനം, കലൂർ മാർക്കറ്റ് റോഡ്‌ ഉദ്ഘാടനം, നഗരത്തിൽ അഞ്ചിടങ്ങളിലായി നിർമിച്ച പൊതു ശുചിമുറി സമുച്ചയങ്ങൾ എന്നിവ ഉദ്‌ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ്‌ മുഖ്യാതിഥിയാകും.

അത്യാധുനിക കൊച്ചിക്കായി മികച്ച മാർക്കറ്റ്‌

മികച്ച ഗുണനിലവാരവും ശുചിത്വപരിപാലനവും ഉറപ്പാക്കിയുള്ള പൊതുവിപണി കലൂർ മാർക്കറ്റിലൂടെ യാഥാർഥ്യമാകുകയാണ്. 40,000 ചതുരശ്രയടിയുള്ള രണ്ടുനിലക്കെട്ടിടത്തിന്റെ നവീകരണം 5.87 കോടി രൂപ ചെലവിൽ സിഎസ്എംഎൽ സഹകരണത്തോടെയാണ്‌ പൂർത്തിയാക്കിയത്.

ഇറച്ചി, മീൻ, പഴം, പച്ചക്കറി (അനുബന്ധ ഉൽപ്പന്നങ്ങൾ/പലചരക്ക്) എന്നിവയ്‌ക്കായി 6000 ചതുരശ്രയടിയിൽ പ്രത്യേക ഇടങ്ങൾ താഴെ നിലയിൽ ഒരുക്കിയിട്ടുണ്ട്. കോഴി, ആട്, മാട്, പോർക്ക് എന്നിവയുടെ വിപണനം ഉണ്ടായിരിക്കും. 84 കടമുറികളുണ്ട്‌.

സൂപ്പർമാർക്കറ്റ്, ഓപ്പൺ റസ്റ്റോറന്റ്, പാർക്കിങ്‌, ലിഫ്റ്റ്, മഴവെള്ളസംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, ശുചിമുറി, ഡ്രെയിനേജ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉറവിടമാലിന്യ സംസ്കരണത്തിനായി ദിവസം 50 കിലോലിറ്റർ മലിനജലശേഷിയുള്ള ഇടിപി (ഇൻഫ്ലുയെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌) സംവിധാനം ഒരുക്കും. ദേശാഭിമാനി ജങ്‌ഷനുസമീപമുള്ള പഴയ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ കലൂർ മാർക്കറ്റിലേക്ക് മാറ്റും.

ഇന്റർലോക്ക് ഇഷ്ടിക പതിച്ച റോഡ്‌

ബാനർജി റോഡിൽനിന്ന്‌ കലൂർ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന്‌ 160 മീറ്റർ നീളവും 7.5 മീറ്റർ വീതിയിലുമുള്ള റോഡ്‌ നിർമിച്ചു.

ഇന്റർലോക്ക് ഇഷ്ടിക പതിച്ചുള്ള റോഡ്‌ 67 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. കലുങ്ക് നിർമാണവും കനാലിനോട് ചേർന്ന വേലിയും കലൂർ മാർക്കറ്റ് റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നു.

നൂതന ശുചിമുറിസൗകര്യം

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ സ്റ്റേഡിയത്തിൽ ഒന്നും എന്നിങ്ങനെയാണ് ശുചിമുറി നിർമിച്ചത്.

മറൈൻ ഡ്രൈവ്, അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിൽ കഫെറ്റീരിയയും ഉൾപ്പെടുന്നു. രണ്ടുകോടി രൂപയാണ് നിർമാണച്ചെലവ്.




3 #projects of #GCDA will be #submitted to the #nation #tomorrow

Next TV

Related Stories
#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

Oct 17, 2024 05:52 AM

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും...

Read More >>
 #shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

Oct 17, 2024 05:49 AM

#shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ...

Read More >>
 #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Oct 17, 2024 05:46 AM

#Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന്...

Read More >>
#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

Oct 17, 2024 05:43 AM

#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിത വാഹനമായ കോംപാക്ടറുകൾ...

Read More >>
#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

Oct 17, 2024 05:35 AM

#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ...

Read More >>
 #monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

Oct 17, 2024 05:32 AM

#monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

വീട്ടുപകരണങ്ങളും തകർത്തു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ലീല തിരിച്ചുവരുമ്പോൾ കുരങ്ങുകൾ ഓടിപ്പോകുന്നതാണ്‌...

Read More >>
Top Stories










Entertainment News