---
title: " #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു  "
english_title: "#Palakkattuthazham #Bridge is a #haven for #anti-socials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/243106/palakkattuthazham-bridge-is-a-haven-for-anti-socials"
published_at: "2024-10-17T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671057837b7ff_bridge.jpg"
keywords: []
---

#  #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു  

> **Lead Summary:** പെരുമ്പാവൂർ : നഗരകവാടത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കാട്ടുതാഴം പാലത്തിനുതാഴെ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.

## Article Content

പെരുമ്പാവൂർ : നഗരകവാടത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കാട്ടുതാഴം പാലത്തിനുതാഴെ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.

ഇവിടെ ലഹരിമരുന്നുകളുടെ കച്ചവടവും ഉപയോഗവും നടക്കുന്നതായി പരാതിയുണ്ട്. അടുത്തിടെ മൂന്ന്‌ ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന് അടിയിലൂടെയാണ് പാത്തിത്തോട് കടന്നുപോകുന്നത്.

ഇരുവശവും കാടാണ്. ഒരിക്കൽ പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോൾ സാമൂഹ്യവിരുദ്ധർ തോടുവഴി നീന്തി രക്ഷപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മൊബൈൽ പിടിച്ചുപറിക്കാരെ നാട്ടുകാർ പാലത്തിനടിയിൽനിന്ന്‌ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/243106/palakkattuthazham-bridge-is-a-haven-for-anti-socials)