#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌
Oct 17, 2024 05:43 AM | By Amaya M K

കൊച്ചി : (piravomnews.in) കുഴികളില്ലാത്ത റോഡ്‌ എന്ന ലക്ഷ്യവും യാഥാർഥ്യമാകുന്നു. സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ കൊച്ചി കോർപറേഷന്‌ ടാർ പാച്ചിങ്‌ പോട്ട്‌ഹോൾ മെഷീൻ സ്വന്തമായതോടെയാണ്‌ സുഗമമായ ഗതാഗതത്തിന്‌ വഴി തെളിഞ്ഞത്‌.

മേയർ എം അനിൽകുമാറിന്റെ ആവശ്യപ്രകാരമാണ്‌ യന്ത്രം ലഭ്യമാക്കാൻ സിഎഎസ്‌എംഎൽ നടപടിയെടുത്തത്‌.

1.76 കോടിയാണ് യന്ത്രത്തിന്റെ വില. അഞ്ചു വർഷത്തെ പരിപാലന ചെലവ്‌ തുക 6.16 കോടി. യന്ത്രം നൽകുന്ന കമ്പനിതന്നെയാണ് അത്‌ റോഡിൽ പ്രവർത്തിപ്പിക്കുന്നതും. ടാർ പാച്ചിങ് യന്ത്രം വെള്ളിയാഴ്‌ച തദ്ദേശമന്ത്രി എം ബി രാജേഷ് നിരത്തിലിറക്കും.

യന്ത്രം ഉപയോഗിച്ച്‌ കുഴികൾ യഥാസമയം അടയ്‌ക്കുന്നതിലൂടെ സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പാക്കാനും കഴിയും. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനും സാധിക്കും.

മാറിമാറി വന്ന കൗൺസിലുകളുടെ പ്രധാനമായ ആവശ്യമായിരുന്നു ടാർ പാച്ചിങ് മെഷീൻ. എന്നാൽ തീരുമാനം യാഥാർഥ്യമായിരുന്നില്ല. നിലവിലെ ഭരണസമിതിയുടെ തീരുമാനമാണ്‌ യന്ത്രം യാഥാർഥ്യമാക്കിയത്‌.

നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടറും വെള്ളിയാഴ്‌ച കോർപറേഷൻ നിരത്തിലിറക്കും.

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിത വാഹനമായ കോംപാക്ടറുകൾ നിരത്തിലിറക്കുന്നത്‌.




A #road without #potholes; 
Tar #patching #machine is also on the #way

Next TV

Related Stories
#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

Oct 17, 2024 05:52 AM

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും...

Read More >>
 #shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

Oct 17, 2024 05:49 AM

#shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ...

Read More >>
 #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Oct 17, 2024 05:46 AM

#Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന്...

Read More >>
#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

Oct 17, 2024 05:40 AM

#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ...

Read More >>
#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

Oct 17, 2024 05:35 AM

#digitalliteracy | വേങ്ങൂർ ഡിജിറ്റൽ 
സാക്ഷരത നേടി

പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ...

Read More >>
 #monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

Oct 17, 2024 05:32 AM

#monkey | കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു

വീട്ടുപകരണങ്ങളും തകർത്തു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ലീല തിരിച്ചുവരുമ്പോൾ കുരങ്ങുകൾ ഓടിപ്പോകുന്നതാണ്‌...

Read More >>
Top Stories










News Roundup






Entertainment News