#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ
Oct 10, 2024 11:25 AM | By Amaya M K

ആലുവ : (piravomnews.in) ചികിത്സാരംഗത്തും രോഗീപരിചരണത്തിലും ആധുനികനിലവാരത്തിലേക്ക് കുതിക്കുകയാണ് ആലുവ ജില്ലാ ആശുപത്രി.

നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന സർക്കാരും ചേർന്ന് 2.15 കോടി ചെലവഴിച്ച് നിർമിച്ച എമർജൻസി ഓപ്പറേഷൻ തിയറ്ററും നവീകരിച്ച ലേബർ റൂം കോംപ്ലക്സുമാണ് പുതുതായി രോഗികൾക്കായി തുറന്നത്.

സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ലക്ഷ്യ സ്റ്റാൻഡേഴ്സ് പ്രകാരമുള്ളതാണ് ഓപ്പറേഷൻ തിയറ്ററും ലേബർ കോംപ്ലക്സും.

പൂർണമായും ശീതീകരിച്ച ഹെപ്പ ഫിൽറ്റർ സംവിധാനമുള്ള അത്യാധുനിക എമർജൻസി ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, ട്രയേജ് ഏരിയ, പോസ്റ്റ് സർജിക്കൽ റൂം, സെപ്റ്റിക്‌ ലേബർ റൂം തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മാസവും നൂറിനടുത്ത്‌ പ്രസവങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്.

പുതിയ ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും വന്നതോടെ ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്ക് പ്രസവസംബന്ധമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ജില്ലാ ആശുപത്രിയുടെ ഒപി ബ്ലോക്ക് വിപുലീകരണത്തിനായി 4.73 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. ഒരുകോടി രൂപ ചെലവിൽ മാലിന്യസംസ്കരണ പ്ലാന്റ്‌ നിർമാണത്തിലാണ്.

ലക്ഷ്യ ബ്ലോക്ക്, ഐസൊലേഷൻ വാർഡ്, ജെറിയാട്രിക് വാർഡ്, കീമോതെറാപ്പിക്ക് വിധേയരാകുന്നവർക്കുള്ള ഡേ കെയർ സംവിധാനം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ആശുപത്രിയിൽ ഒരുക്കിയത്.

ആലുവ ബ്ലഡ് ബാങ്കിൽ നടപ്പാക്കിയ പ്ലേറ്റ്‌ലെറ്റ്‌ ഫെറേസിസ് സംവിധാനംവഴി രക്തദാനം ഒഴിവാക്കി ദാതാവിൽനിന്ന്‌ നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കാൻ കഴിയും.

ഈ സംവിധാനത്തിന്‌ ലൈസൻസ് ലഭിക്കുന്ന സംസ്ഥാന ഹെൽത്ത്‌ സർവീസിലെ ആദ്യ ബ്ലഡ്‌ ബാങ്കാണിത്. കൂടാതെ 50 കോടി ചെലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.

#Super #treatment at #aaluva #district #hospital

Next TV

Related Stories
#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 01:01 PM

#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം...

Read More >>
#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

Oct 10, 2024 11:21 AM

#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ വിഷയം പ്രത്യേക അജൻഡകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ...

Read More >>
 #KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

Oct 10, 2024 11:18 AM

#KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

കൊച്ചി നഗരത്തിൽ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ടു ഹബ്ബുകൾ ഇതോടെ...

Read More >>
#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

Oct 10, 2024 11:10 AM

#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം....

Read More >>
#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

Oct 10, 2024 11:00 AM

#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കു കാരണമാകുമെന്നും ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥന വേണമെന്നും പറഞ്ഞ് തട്ടിപ്പ്...

Read More >>
#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Oct 10, 2024 10:55 AM

#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ്...

Read More >>
Top Stories

Entertainment News