---
title: "#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ "
english_title: "A #bike that was #locked on the #roadside was #stolen after it #broke #down #during the #journey; #Two #people #were arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241516/a-bike-that-was-locked-on-the-roadside-was-stolen-after-it-broke-down-during-the-journey-two-people-were-arrested-new"
published_at: "2024-10-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67076993349af_bike.jpg"
keywords: []
---

# #theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ 

> **Lead Summary:** പൂന്തുറ: യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിൽ. 

## Article Content

പൂന്തുറ: യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിൽ. 

പാച്ചല്ലൂര്‍ മൊണ്ടിവിള തടിമില്ലിന് സമീപം കെ. എച്ച് വീട്ടില്‍ ഹമീസ് (23), പൂന്തുറ പളളിത്തെരുവ് ലൗവ്ലി റോഡ് തൗഫീക് എന്ന ആഷിക് (22) എന്നിവരാണ് അറസ്റ്റിലായത്.

പൂന്തുറ പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. കരിങ്കുളം സെന്റ് ജോസഫ് ഹൗസില്‍ ആന്റണി ജോസഫിന്റെ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്.

പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് റോഡരികില്‍ പാര്‍ക്കുചെയ്ത് പൂട്ടിവെച്ചത്.

മുട്ടത്തറ ബൈപ്പാസിന് സമീപമുളള സ്വകാര്യ സ്ഥാപനത്തിന്റെ സമീപത്തായിരുന്നു കേടായ ബൈക്ക് ഒതുക്കിവെച്ചിരുന്നത്.

അടുത്തദിവസം ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലാക്കിയത്. തുടര്‍ന്ന് ജോസഫ് പൂന്തുറ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പഴഞ്ചിറ റോഡില്‍ നിന്ന് ബൈക്ക് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241516/a-bike-that-was-locked-on-the-roadside-was-stolen-after-it-broke-down-during-the-journey-two-people-were-arrested-new)