#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും
Oct 10, 2024 11:10 AM | By Amaya M K

പത്തനംതിട്ട: (piravomnews.in) കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും.

ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെ കണ്ടു. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്.

12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പറയുന്നത്. സെപ്റ്റംബർ 25 ന് അതേ ആശുപത്രിയിലെ മറ്റൊരു സർജനായ ഡോ. ശോഭ ശസ്ത്രക്രിയ നടത്തി.

രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി പൂഴ്ത്തിവെച്ചു.

ആരോഗ്യമന്ത്രി പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്.

വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം. 

Incident of #government #doctor asking for #bribe for #surgery; Dr. The #health #department will #take #action against Vineeth today

Next TV

Related Stories
#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 01:01 PM

#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം...

Read More >>
#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

Oct 10, 2024 11:25 AM

#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

ലക്ഷ്യ ബ്ലോക്ക്, ഐസൊലേഷൻ വാർഡ്, ജെറിയാട്രിക് വാർഡ്, കീമോതെറാപ്പിക്ക് വിധേയരാകുന്നവർക്കുള്ള ഡേ കെയർ സംവിധാനം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ്...

Read More >>
#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

Oct 10, 2024 11:21 AM

#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ വിഷയം പ്രത്യേക അജൻഡകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ...

Read More >>
 #KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

Oct 10, 2024 11:18 AM

#KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

കൊച്ചി നഗരത്തിൽ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ടു ഹബ്ബുകൾ ഇതോടെ...

Read More >>
#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

Oct 10, 2024 11:00 AM

#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കു കാരണമാകുമെന്നും ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥന വേണമെന്നും പറഞ്ഞ് തട്ടിപ്പ്...

Read More >>
#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Oct 10, 2024 10:55 AM

#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ്...

Read More >>
Top Stories