#KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ

 #KSRTCstand | എറണാകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്‌ ടെർമിനൽ നിർമാണം
 നവംബറിൽ
Oct 10, 2024 11:18 AM | By Amaya M K

കൊച്ചി : (piravomnews.in) എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്‌ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ടെർമിനൽ നിർമാണം നവംബർ ആദ്യവാരം ആരംഭിക്കും.

തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ കെഎസ്‌ആർടിസി,- സ്വകാര്യ ബസുകൾക്ക്‌ കയറാൻ കഴിയുംവിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ കെട്ടിടം നിർമിക്കാനാണ്‌ പദ്ധതി.

കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. മന്ത്രിമാരായ പി രാജീവ്, കെ ബി ഗണേഷ്‌കുമാർ, മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തി.

എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ നിർദിഷ്ട ഭൂമി വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് കൈവശാവകാശത്തോടെ നൽകും. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗങ്ങളും അന്തിമമാക്കിയിട്ടുണ്ട്.

വെള്ളം പമ്പുചെയ്ത് റെയിൽട്രാക്കിനടിയിലൂടെ തോട്ടിലേക്ക്‌ ഒഴുക്കും. ടെർമിനലിനകത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള മതിലും നിർമിക്കും. ഇതോടൊപ്പം നാറ്റ്‌പാക്, സിഡബ്ല്യുആർഡിഎം എന്നിവ തയ്യാറാക്കുന്ന പഠനറിപ്പോർട്ടിലെ നിർദേശങ്ങളും പരിഗണിക്കും.

നിലവിലെ ഷെഡ് പൊളിച്ചുമാറ്റും. റവന്യു പുറമ്പോക്ക് എൻഒസി ഉടൻ നൽകും. മണ്ണുപരിശോധന നടത്തി ഡിപിആർ തയ്യാറാക്കുന്ന നടപടികളും ഉടൻ പൂർത്തിയാകും. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും.

കൊച്ചി നഗരത്തിൽ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ടു ഹബ്ബുകൾ ഇതോടെ നിലവിൽവരും.

കരിക്കാമുറിയിൽ ഹബ്ബ് വരുമ്പോൾ അതിനോട്‌ ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കലക്ടർ എൻ എസ് കെ ഉമേഷും വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

#Ernakulam #KSRTC stand #terminal #construction in #November

Next TV

Related Stories
#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 01:01 PM

#OmPrakashDrugCase | ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം...

Read More >>
#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

Oct 10, 2024 11:25 AM

#Aluva | ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

ലക്ഷ്യ ബ്ലോക്ക്, ഐസൊലേഷൻ വാർഡ്, ജെറിയാട്രിക് വാർഡ്, കീമോതെറാപ്പിക്ക് വിധേയരാകുന്നവർക്കുള്ള ഡേ കെയർ സംവിധാനം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ്...

Read More >>
#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

Oct 10, 2024 11:21 AM

#Thattekad | തട്ടേക്കാട് പക്ഷിസങ്കേത പരിധി ; നാടിന്‌ ആശ്വാസം; 
ജനവാസമേഖലയെ ഒഴിവാക്കും

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിൽ വിഷയം പ്രത്യേക അജൻഡകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ...

Read More >>
#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

Oct 10, 2024 11:10 AM

#Bribery | സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം....

Read More >>
#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

Oct 10, 2024 11:00 AM

#arrest | ദിവ്യദൃഷ്ടിയിൽ വീട്ടുപറമ്പിൽ ഏലസ്സുകൾ കണ്ടെത്തും, തുടർന്ന് പരിഹാരം; മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ

ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്കു കാരണമാകുമെന്നും ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥന വേണമെന്നും പറഞ്ഞ് തട്ടിപ്പ്...

Read More >>
#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Oct 10, 2024 10:55 AM

#theftcase | യാത്രയ്ക്കിടെ കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് പോലീസ് ബൈക്ക് കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാത്രി 7.30-ഓടെ ആയിരുന്നു സംഭവം. ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്നാണ്...

Read More >>
Top Stories