---
title: "#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ  "
english_title: "#Kollam-Eranakulam #Special #Memo: #UDF #MPs clash over #credit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240537/kollam-eranakulam-special-memo-udf-mps-clash-over-credit"
published_at: "2024-10-06T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670219da027ca_train.jpg"
keywords: []
---

# #SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ  

> **Lead Summary:** കൊല്ലം : കോട്ടയം വഴി തിങ്കളാഴ്‌ച സർവീസ്‌ ആരംഭിക്കുന്ന കൊല്ലം– എറണാകുളം സ്‌പെഷ്യൽ മെമു സർവീസിനെച്ചൊല്ലി കൊമ്പുകോർത്ത്‌ യുഡിഎഫ്‌ എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ കെ പ്രേമചന്ദ്രനും.

## Article Content

കൊല്ലം : കോട്ടയം വഴി തിങ്കളാഴ്‌ച സർവീസ്‌ ആരംഭിക്കുന്ന കൊല്ലം– എറണാകുളം സ്‌പെഷ്യൽ മെമു സർവീസിനെച്ചൊല്ലി കൊമ്പുകോർത്ത്‌ യുഡിഎഫ്‌ എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ കെ പ്രേമചന്ദ്രനും.

മെമു അനുവദിച്ചത്‌ ആരുടെ ഇടപെടൽ കൊണ്ടാണ്‌ എന്നതാണ്‌ തർക്കം. തിക്കും തിരക്കും കാരണം ട്രെയിനുകളിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത്‌ പതിവാകുകയും റെയിൽവേക്കെതിരെ വലിയ പ്രതിേേഷധം ഉയർന്നുവരികയും ചെയ്‌തതോടെ ആണ്‌ ഈ റൂട്ടിൽ തൽക്കാലത്തേക്ക്‌ സ്‌പെഷ്യൽ മെമു അനുവദിച്ചത്‌.

യാത്രക്കാരുടെ ദുരിതം മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. വെട്ടിക്കുറച്ച ലോക്കൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും പുതിയ മെമു സർവീസ്‌ അനുവദിക്കണമെന്നും യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

കൊല്ലത്തുനിന്ന്‌ കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക്​ രാവിലെ പോകുന്ന പാലരുവി, വേണാട്​ എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട്​ ട്രൈയിനുകൾക്കിടയിൽ ഒരു ട്രെയിൻ വേണമെന്നത്​ ദിവസയാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്‌. ഇതും റെയിൽവേ തീരുമാനത്തിന്‌ പ്രേരണയായി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240537/kollam-eranakulam-special-memo-udf-mps-clash-over-credit)