#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്
Oct 6, 2024 10:00 AM | By Amaya M K

പത്തനംതിട്ട: ( piravomnews.in ) 'ഇത് എൻ്റെ സ്നേഹമോൾ.. എൻ്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ..' , ക്യാൻസറിനെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ 26കാരിയെ കുറിച്ച് നൊമ്പര കുറിപ്പ്.

രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തന്‍റെ കുറിപ്പ് കണ്ണീരോടെ മാത്രമേ വായിച്ചുതീർക്കാനാവൂ.

എഞ്ചിനിയറിംഗ് പഠനം അവസാന വർഷമെത്തിയപ്പോഴാണ് സ്നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്നേഹ, പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി.

വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു.മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി.

പക്ഷേ രണ്ടര വർഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സ്നേഹ യാത്രയായി.

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു.

പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്. 

കുറിപ്പിന്‍റെ പൂർണരൂപം:-

ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ... ഇത് എൻ്റെ സ്നേഹമോൾ.. എൻ്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ.. സ്നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു. പേരുപോലെ തന്നെ സ്നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.

പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്. പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി.11, 12 ൽ മികച്ച മാർക്കുകൾ, എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .

അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു. ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ..

ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം. അങ്ങനെ മജ്ജ മാറ്റിവെച്ചു... ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി . ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾ രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി... ചില ക്യാൻസറങ്ങനെയാണ്. രണ്ടാമതും മജ്ജ മാറ്റിവെച്ചു.

അവൾക്കായി എല്ലാ ചികിത്സകളും ചെയ്തു ഇന്നിപ്പോൾ എല്ലാം വിഫലം. ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്. പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം.ഫ്ലക്സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം.. പുതിയ സെറ്റ് ഉടുപ്പിക്കണം.

ചുറ്റും റോസാ പൂക്കൾ വേണം. ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം. ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽ വ്യക്തമായ ഒരു പോസ്റ്റിടുകയാണ്... ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല.

ക്ഷമിക്കുക.

A new set #must be put on, roses must be #around', '#Only your little #dreams to #fulfill'; A #nominal #note

Next TV

Related Stories
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

Oct 6, 2024 10:31 AM

#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

യാത്രക്കാരുടെ ദുരിതം മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. വെട്ടിക്കുറച്ച ലോക്കൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും പുതിയ മെമു സർവീസ്‌...

Read More >>
#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

Oct 6, 2024 10:16 AM

#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി നടത്തിയ അനുസ്‌മരണ സമ്മേളനത്തിൽ വിവിധ...

Read More >>
 #founddead | വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 6, 2024 09:48 AM

#founddead | വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
Top Stories










Entertainment News