---
title: "#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A #youngman met a #tragic end in a #collision #between a #bike and a #car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240553/a-youngman-met-a-tragic-end-in-a-collision-between-a-bike-and-a-car"
published_at: "2024-10-06T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702217338a58_accident.jpg"
keywords: []
---

# #accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം . 

## Article Content

കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം . 

എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം.

രോഹിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത് നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240553/a-youngman-met-a-tragic-end-in-a-collision-between-a-bike-and-a-car)