---
title: "#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ"
english_title: "#Peruvammoozhi #Road: The #cause of the #accident is; The #half-demolished #culverts will be #repaired"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/240551/peruvammoozhi-road-the-cause-of-the-accident-is-the-half-demolished-culverts-will-be-repaired"
published_at: "2024-10-06T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670220274add9_piravom.jpg"
keywords: []
---

# #piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

> **Lead Summary:** **പിറവം :** നിർമാണം ആരംഭിച്ചു രണ്ടര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത പെരുവംമൂഴി റോഡിൽ അപകടങ്ങൾ തുടർച്ചയാകുന്നു.

## Article Content

**പിറവം :** നിർമാണം ആരംഭിച്ചു രണ്ടര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത പെരുവംമൂഴി റോഡിൽ അപകടങ്ങൾ തുടർച്ചയാകുന്നു.

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ റോഡിന്റെ സ്ഥിതി അറിയാതെ എത്തുന്നവർ അപകടത്തിൽ പെടുന്നു.

വെള്ളി രാത്രി കക്കാട് ജംക്‌ഷനു സമീപം മുളക്കുളം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽപെട്ടു.പാതി എത്തിയ കോൺക്രീറ്റ് നിരപ്പിൽ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം. അടുത്ത ദിവസം കാവുങ്കടയ്ക്കു സമീപവും അപകടം ഉണ്ടായി. 98 കോടി രൂപ ചെലവിൽ ആരംഭിച്ച റോഡിന്റെ മാസങ്ങളായി നിലച്ചിരിക്കുകയാണ്.

റോഡ് നിർമാണം സ്തംഭിച്ചതിനെതിരെ നാട്ടുകാർ കഴിഞ്ഞ ദിവസം പന്തം കൊളുത്തി പ്രതിഷേധിച്ചു. ഭാഗികമായി പൊളിച്ച പടവെട്ടി പാലത്തിനു പാലത്തിനു സമീപമായിരുന്നു പ്രതിഷേധം. ബേബിച്ചൻ തോമസ്, വിനോദ് പാമ്പ്രാസ്, രാജീവ് കല്ലുംകൂടം,ജോയി പാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/240551/peruvammoozhi-road-the-cause-of-the-accident-is-the-half-demolished-culverts-will-be-repaired)