#VKSScience | വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഇന്ന് സമാപിക്കും

#VKSScience | വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഇന്ന് സമാപിക്കും
Oct 6, 2024 09:31 AM | By Amaya M K

പറവൂർ : (piravomnews.in) കേരള ശാസ്ത്രസാഹിത്യ പരിഷത്തി​ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഞായറാഴ്‌ച സമാപിക്കും.

ശനി രാവിലെ നടന്ന വി കെ എസ് അനുസ്മരണത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ബി രമേഷ് അധ്യക്ഷനായി. ‘ജനകീയകല’ വിഷയത്തിൽ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വിഷയാവതരണം നടത്തി.

‘21–--ാംനൂറ്റാണ്ടിലെ മലയാളി കുടുംബജീവിതം’ വിഷയത്തിൽ ഡോ. ജെ ദേവിക സംസാരിച്ചു. ഡോ. സജിത മഠത്തിൽ മോഡറേറ്ററായി. ‘ശാസ്ത്രകലാജാഥയുടെ സാംസ്കാരികമാനങ്ങൾ’ വിഷയത്തില്‍ എൻ വേണുഗോപാലൻ വിഷയാവതരണം നടത്തി.

ജി രാജശേഖരൻ അധ്യക്ഷനായി. ‘ശാസ്ത്രം സമൂഹം സംസ്കാരം’ വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. പ്രൊഫ. പി കെ രവീന്ദ്രൻ അധ്യക്ഷനായി.

പി കെ വാസു, കൊട്ടിയം രാജേന്ദ്രൻ, ടി പി ഗീവർഗീസ്, കെ ജെ ഷൈൻ, പി യു മൈത്രി, ഡോ. എൻ എസ് ജലജ, കെ ആർ ശാന്തിദേവി, ഡോ. പ്രമോദ് പയ്യന്നൂർ, സുരേഷ് ബാബു ശ്രീസ്ഥ, ഡോ. എം രഞ്ജിനി, കെ ഡി കാർത്തികേയൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. കലാസന്ധ്യ നടന്നു.

സമാപനദിവസമായ ഞായർ രാവിലെ 9.30ന് ‘ഭാഷയും സംസ്കാരവും’ വിഷയത്തിൽ ഡോ. പി പവിത്രൻ സംസാരിക്കും. 12.30ന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി പൗലോസ് അധ്യക്ഷനാകും. 

The #VKSScience and #Culture #Festival will #conclude today

Next TV

Related Stories
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

Oct 6, 2024 10:31 AM

#SpecialMemo | കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

യാത്രക്കാരുടെ ദുരിതം മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. വെട്ടിക്കുറച്ച ലോക്കൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും പുതിയ മെമു സർവീസ്‌...

Read More >>
#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

Oct 6, 2024 10:16 AM

#kochi | ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി നടത്തിയ അനുസ്‌മരണ സമ്മേളനത്തിൽ വിവിധ...

Read More >>
#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

Oct 6, 2024 10:00 AM

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ...

Read More >>
Top Stories










Entertainment News