#complaint |പൊലീസുകാരനെതിരായ വീട്ടമ്മയുടെ പരാതി: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും

#complaint |പൊലീസുകാരനെതിരായ വീട്ടമ്മയുടെ പരാതി: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും
Sep 20, 2024 08:24 PM | By Amaya M K

എറണാകുളം : (piravomnews.in) ഭർത്താവിന്റെ സഹോദരനായ സിവിൽ പൊലീസ് ഓഫീസർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് വീട്ടമ്മയ്ക്ക് നീതി നിഷേധിക്കുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.

കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് 2 മാസത്തിനകം സമർപ്പിക്കണം. പരാതിക്കാരിയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണ്.

പൊലീസുകാരനായ എതിർകക്ഷി തന്നെയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണ്. പൊലീസുകാരനായ എതിർകക്ഷി തന്നെയും ഭർത്താവിനെയും കള്ളക്കേസിൽ കുടുക്കി ഉപദ്രക്കുകയാണെന്നാണ് പരാതി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.

പരാതിക്കാരിയും എതിർകക്ഷിയും തമ്മിൽ കാലാകാലങ്ങളായി വസ്തുതർക്കം നിലനിൽക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയുടെ വീട്ടിലേക്ക് ടൈൽ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ ഭർത്താവിന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പൊലീസുകാരനായ എതിർകക്ഷിക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

പൊലീസുകാരൻ ചെയ്യുന്ന കാര്യങ്ങൾ അവഗണിച്ച് പരാതിക്കാരിയുയും കുടുംബത്തിന്റെയും പേരിൽ കള്ളക്കേസെടുക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിഷയം നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

#Housewife's #complaint against #policeman: #Human #Rights #Commission to #investigate #directly

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories










Entertainment News