അയൽവാസിയുടെ പശുവിനെ വെട്ടിക്കൊലപ്പെടുത്തി;വീട്ടമ്മക്ക് വെട്ടേറ്റു

അയൽവാസിയുടെ പശുവിനെ വെട്ടിക്കൊലപ്പെടുത്തി;വീട്ടമ്മക്ക് വെട്ടേറ്റു
Sep 10, 2024 01:57 PM | By mahesh piravom

പിറവം . ... അയൽവാസിയുടെ പശുവിനെ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച ക്ഷീരകർഷകയ്ക്കും വെട്ടേറ്റു. പിറവം , എടയ്ക്കാട്ടുവയലിൽ പള്ളിക്ക നിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ഇന്നു രാവിലെ എട്ടിനു ശേഷം അയൽവാസി വെട്ടിയത്. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്.

പശുക്കളെ ആക്രമിച്ച അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി.രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു,ഒരു വർഷത്തോളമായി മനോജിന്റെ പശുവളർത്തൽ സംരംഭം പൂട്ടിക്കാൻ രാജു ശ്രമിക്കുന്നു. പഞ്ചായത്തിനും ഹെൽത്തിലും മലിനീകരണ നിയന്ത്രണ ബോർഡിലും അദാലത്തിലുമെല്ലാം പരാതി കൊടുത്തു. എന്നാൽ, ഒരാളുടെ വരുമാനമാർഗം ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കുകയായിരുന്നു അധികൃതർ ചെയ്തത്. ബയോഗ്യാസ് പ്ലാന്റിന്റെയും സെപ്റ്റിക് ടാങ്കിന്റെയുമെല്ലാം നിർമാണം പൂർത്തീകരിക്കുകയും തൊട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് മനോജിന് അനുകൂലമായ റിപ്പോർട്ട് ഓഗസ്റ്റ് 29ന് മെഡിക്കൽ ഓഫീസർക്ക് നൽകി. ഇതിൽ പ്രകോപിതനായിട്ടാണ് രാജു അക്രമം കാണിച്ചതെന്ന് മനോജിന്റെ ബന്ധുക്കൾ പറയുന്നു. പശുക്കളെ കൊന്നാലെങ്കിലും നിങ്ങൾ പശുവളർത്തൽ നിർത്തും എന്നാക്രോശിച്ചുകൊണ്ടായിരുന്നു രാജുപശുക്കളെ വെട്ടിയത് 

The neighbor's cow was slaughtered

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup