---
title: "യാത്രക്കാരുമായിവന്ന സ്വകാര്യ ബസ്സ് ചെളിയിൽ താഴ്ന്നു"
english_title: "The private bus carrying passengers got stuck in the mud"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231991/the-private-bus-carrying-passengers-got-stuck-in-the-mud"
published_at: "2024-08-29T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d05663be0b3_vatta.jpg"
keywords: []
---

# യാത്രക്കാരുമായിവന്ന സ്വകാര്യ ബസ്സ് ചെളിയിൽ താഴ്ന്നു

> **Lead Summary:** **എടക്കാട്ടുവയൽ ....**നിറയെ യാത്രക്കാരുമായിവന്ന സ്വകാര്യ ബസ്സ് ചെളിയിൽ താഴ്ന്നു. വെളിയനാട് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള യാത്രക്കാർ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.

## Article Content

**എടക്കാട്ടുവയൽ ....**നിറയെ യാത്രക്കാരുമായിവന്ന സ്വകാര്യ ബസ്സ് ചെളിയിൽ താഴ്ന്നു. വെളിയനാട് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ള യാത്രക്കാർ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു.

രാവിലെ  യാത്ര പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കും , വാഹനങ്ങൾക്കും ഭീക്ഷണി ആകുന്ന രീതിയിൽ ടിപ്പർ, ടോറസ് ലോറികൾ ഓടിക്കുന്നതും, റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുനതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.ടിപ്പറുകളിൽ നിന്നും മറ്റും റോഡിൽ മണ്ണ് വിണ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇന്ന് രാവിലെ വട്ടപ്പാറ-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന നിറയെ യാത്രക്കാരുമായി വന്ന ബസ് ചെളിയിൽ പൂണ്ട് ചെരിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. നിയമ ലംഘങ്ങൾക്കെതിരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇന്ന് പ്രദേശവാസികളുടെ ഇടപെടൽ മൂലം താൽക്കാലികമായ പരിഹാരമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231991/the-private-bus-carrying-passengers-got-stuck-in-the-mud)