പിറവം.... പിറവത്തെ പെയ്ൻറ്റ് കടയിൽ നിന്ന് പണം തട്ടിയ ആളെ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി അമീർ (36) നെയാണ് തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടിയത്. മെബൈൽ നമ്പർ പിന്തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. ആഗസ്റ്റ് 22 ന് ഹാർഡ്വേഴ്‌സ് ഉടമയെ വിശ്വസിപ്പിച്ച് ഗൂഗിൾ പേ വഴി 15300 രൂപ തട്ടിയെടുത്തത്. To advertise here, Contact Us9495428698
45949/- രൂപയുടെ പെയിൻറ് സാധനങ്ങൾ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. അമീർ ഒരു പാഴ്സൽ വാങ്ങാൻ എന്ന് പറഞ്ഞ് തന്റെ നമ്പറിലേക്ക് 5300/- രൂപ ഹാർഡ് വെയർ ഉടമയോട് ആദ്യം ഗൂഗിൾ പേ ചെയ്യിക്കുകയായിരുന്നു .തുടർന്ന് വീണ്ടും പാഴ്സലിന് പണം തികഞ്ഞില്ല എന്ന് പറഞ്ഞ് പതിനായിരം രൂപ കൂടി ഗൂഗിൾ പേ ചെയ്ത് വാങ്ങി. പെയിൻറ് മെറ്റീരിയലുമായി അമീർ പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ വിലാസം കണ്ടെത്തുവാൻ കഴിഞ്ഞില്ല. തുടർന്നാണ് തട്ടിപ്പാണെന്ന് മനസിലായത്. പരാതിയെ തുടർന്ന് പിറവം പോലീസ് ആണ് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പിന്തുടർന്ന് പ്രതിയെ മനസ്സിലാക്കി പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ അമീറിനെ ഇന്നലെ തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പിടികൂടിയത്.പ്രതി സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
A man who stole money from a hardware shop in Piravam was arrested