പിറവം.... സ്വകാര്യ ബസ്സ് ഡ്രൈവറെ ബസ് തടഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്തു. കഴിഞ്ഞ ദിവസം പിറവം - കൂത്താട്ടുകുളം റൂട്ടിൽ ഓടുന്ന അഷ്റിക ബസിലെ ഡ്രൈവറെ ബസ് തടഞ്ഞ് സംഘം ചേർന്ന് ആക്രമിച്ചവർക്ക് എത്തിരെ പിറവം പോലിസ് കേസ് എടുത്തത് കഴിഞ്ഞ ദിവസം അഷ്റിക്ക ബസ് ഓടിച്ച ലിനേഷ് എന്ന ഡ്രൈവറെ ബസ് തടസപ്പെടുത്തിയും, ബസ് തടഞ്ഞ് ചീത്തവിളിക്കുകയും ചെയ്യുന്ന സംഭവം തുടങ്ങുന്നത് മുളംന്തുരുത്തി വെട്ടികുളത്ത് വെച്ചാണ്. ഇയാൾ ഓടിച്ച ബസ് ക്രിമിനൽ സംഘം ഓടിച്ച സ്വിഫ്റ്റ് കാറിനെ ഓവർ ടേക്ക് ചെയ്തത് ഇഷ്ടപ്പെടാത്ത സ്ത്രീ ഉൾപ്പെടെയുള്ള സംഘം വാഹനം തോട്ടപ്പടിയിൽ വെച്ച് തടഞ്ഞ് അസഭ്യം പറയുകയും, തുടർന്ന് ബസിനെ പിന്തുടർന്ന സംഘം പിറവം ബസ് സ്റ്റാൻഡിലും, ബസ് ഇന്ധനം നിറയ്ക്കുന്ന പമ്പിലും എത്തി ബസ്സ് ഡ്രൈവറുമായി സംഘർഷത്തിൽ ഏർപ്പെടുക്കയും,ആക്രമിക്കുകയും ആയിരുന്നു തുടർന്ന് ഈ ക്രിമിനൽ സംഘം ബസ്സ് ജീവനക്കാരെ ഭീക്ഷണപ്പെടുത്തി പോലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാൽ പെട്രോൾ പമ്പിൽ ഉണ്ടായ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത്തോടെ സ്വകാര്യ ബസ് ജീവനക്കാരനോട് അനുഭാവമായി വിവിധ ട്രേഡ് യൂണിയൻ നേതാക്കളും, സമൂഹ്യ പ്രവർത്തിക്കരും എത്തിയത്തോടെയാണ് ലിനേഷ് കേസ് ആയി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്. നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഈ ക്രിമിനൽ സംഘത്തിന് പോലീസ് അധിക്കാരിയുടെ ഒത്താശ ഉണ്ടെന്നും, കേസ് കൊടുത്താൽ കൗണ്ടർ കേസിൽ അകത്താകുമെന്ന് ഭീക്ഷണിയും ഉണ്ട് . തിങ്കളാഴ്ച രാവിലെ മുളന്തുരുത്തി സ്റ്റേഷനിൽ ഹാജരാവാൻ ഇയാളെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് അറിയുന്നതായി ബസ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് ബാഹ്യ ഇടപെടൽ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും, ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയൽപ്പെടുത്തുമെന്നും സിഐ ടി യു ജില്ലാ ഭാരവാഹികൾ അറിയിച്ചു
A case has been registered in the incident of assaulting a private bus driver by stopping the bus