- കവിത... തുമ്പപ്പൂവ്
- നാണംകുണുങ്ങിയാം
- തുമ്പപ്പൂവേ
- ഓണം വന്നതറിഞ്ഞില്ലേ?
- തൊടികളിലെല്ലാം കാറ്റിലാടും
- തൊട്ടാവാടി പറഞ്ഞില്ലേ ?
- ചെത്തിയും മുല്ലയും പിച്ചിപ്പുവും
- കാലേതന്നെ ഉണർന്നല്ലോ
- കനകാംബരവും
- കൊങ്ങിണിയും
- ആരും നിന്നെ വിളിച്ചില്ലേ ?
- കാശിച്ചെത്തിയും
- നന്ത്യാർവട്ടവും
- കൂട്ടിനു നിന്നെ കൂട്ടീല്ലേ ?
- കുട്ടികളോണക്കോടിയുടുത്ത്
- നിന്റെയടുക്കൽ വന്നില്ലേ ?
- നിന്നുടെ പൂക്കൾ
- കൈക്കുടന്നയിൽ
- തുള്ളിച്ചാടി നിറച്ചില്ലേ ?
- കുഞ്ഞാണെങ്കിലും
- സുന്ദരിയല്ലേ
- വെള്ളപ്പൂവെ നിൻരൂപം .
- പൂക്കളമിട്ടാൽ പ്രഥമസ്ഥാനം
- തുമ്പപ്പൂവെ നിനക്കല്ലേ!!
- അണിഞ്ഞൊരുങ്ങും
- ഓണത്തപ്പന്
- തലയിൽചൂടാൻ നീ . വേണം
- ഉള്ളം നിറയെ അഭിമാനിക്കു
- ഓർത്താൻ നിന്നുടെ സൗഭാഗ്യം .
- ഓണവുമില്ല,, പൂക്കളമില്ല
- തുമ്പപ്പൂവെ നീയില്ലെങ്കിൽ .
- ചെറുതാണെങ്കിലുമാകൃതിയിൽ ,
- വലുതാണല്ലോ പ്രാധാന്യം
- "വലുതാണെങ്കിൽ
- കേമനെന്നൊരു
- " മിഥ്യാധാരണ മാറീല്ലേ !!
- ഇന്ദിര ശ്രീകുമാർ
poem thumbapoov