#accident | പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോക​വേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു

#accident | പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോക​വേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു
Aug 6, 2024 06:00 AM | By Amaya M K

അടൂർ: (piravomnews.in) പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോക​വേ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പിതാവ് മരിച്ചു. 

ഒപ്പം സഞ്ചരിച്ച രണ്ടു മക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അടൂർ പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി (45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബൽ തോമസ് ബെന്നി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

കെ.പി റോഡിൽ അടൂർ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപം തിങ്കളാഴ്ച ഉച്ച 12 മണിയോടെയായിരുന്നു അപകടം. പറന്തൽ ഭാഗത്തു നിന്നും കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

പരിക്കേറ്റു കിടന്ന തോമസ് ബെന്നിയേയും മക്കളേയും നാട്ടുകാർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു.

ഭാര്യ ബ്ലെസി വിദേശത്തു ജോലി ചെയ്യുകയാണ്. അടൂർ അഗ്നി രക്ഷാ നിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തുകയായിരുന്നു തോമസ് ബെന്നി. സംസ്കാരം പിന്നീട്.

#While going to his wife's #house with his #grandchildren on a scooter, the #father lost #control and #hit the #divider and died

Next TV

Related Stories
#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 13, 2024 08:24 PM

#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല. വലിയ വലിപ്പവും ആഴവും ഉള്ളതാണ്...

Read More >>
#accident | പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു

Sep 13, 2024 07:23 PM

#accident | പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു

ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ലതീഷ് മരിച്ചു. അതേസമയം, കാർ ഡ്രൈവർ...

Read More >>
#founddead | സ്പിരിറ്റ് കേസിലെ പ്രതിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Sep 12, 2024 02:21 PM

#founddead | സ്പിരിറ്റ് കേസിലെ പ്രതിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പരിചയക്കാരൻ സബീഷിൻ്റെ അടുത്ത് എത്തിയപ്പോൾ അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക്...

Read More >>
#death | മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ കയർ ദേഹത്തു മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം

Sep 12, 2024 09:52 AM

#death | മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ കയർ ദേഹത്തു മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വയരക്ഷയ്ക്ക് വേണ്ടി തന്റെ ദേഹത്ത് കെട്ടിയിരുന്ന കയറും ആ കൊമ്പിൽ തന്നെ കെട്ടി. മുറിച്ച കൊമ്പ് ഇറക്കുന്നതിനിടെ സുരക്ഷയ്ക്കായി കയർ കെട്ടിയിരുന്ന...

Read More >>
#founddead| മുഖത്തും ശരീരഭാഗങ്ങളിലും പാടുകൾ, മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ

Sep 12, 2024 09:26 AM

#founddead| മുഖത്തും ശരീരഭാഗങ്ങളിലും പാടുകൾ, മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ

രാവിലെ എട്ട് മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള...

Read More >>
#death | ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

Sep 12, 2024 08:27 AM

#death | ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോളേജിലെ ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും...

Read More >>
Top Stories