---
title: "#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി "
english_title: "A 48-year-#old #man was #found #drowned in #Pampanadi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251152/a-48-year-old-man-was-found-drowned-in-pampanadi"
published_at: "2024-11-23T08:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67414046ee268_dead.jpg"
keywords: []
---

# #drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** റാന്നി: മൈലപ്ര സ്വദേശിയെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര മടുക്കമൂട്ടില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്. 

## Article Content

റാന്നി: മൈലപ്ര സ്വദേശിയെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര മടുക്കമൂട്ടില്‍ ജെയ്‌സണ്‍ ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ 10.45 ഓടെ പമ്പാ നദിയിലെ അങ്ങാടി പള്ളിക്കയത്തില്‍നിന്നുമാണ് നദിയിലൂടെ ഒഴുകിയ ആളെ റാന്നി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

രാവിലെ ഒമ്പതരയോടെ ഒരാള്‍ റാന്നി വലിയ പാലത്തില്‍ നിന്ന് ചാടിയതായി പോലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിച്ചു. ഇവര്‍ പാലത്തിലെത്തിയപ്പോഴേക്കും നദിയില്‍ വീണയാള്‍ രക്ഷപ്പെട്ട് നദിയിലെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടന്നുനീങ്ങുന്നത് കണ്ടു.

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

ഇവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥരായ എല്‍.ടി.ലിജു,സുമില്‍,അജാസ്,ഗോകുല്‍ എന്നിവര്‍ അരമണിക്കൂറോളം നടത്തിയ മുങ്ങിതിരച്ചിലിനൊടുവിലാണ് നദിയിലൂടെ ഒഴുകി എത്തിയ ജെയ്‌സണെ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.

നേരത്തെ വിദേശത്ത് ഷെഫ് ആയി ജോലി ചെയ്തിരുന്ന ഇയാള്‍ കുറെ കാലമായി റാന്നി ഉതിമൂട്ടില്‍ കേറ്ററിങ് നടത്തിവരികയായിരുന്നു. ജെയ്‌സണ്‍ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251152/a-48-year-old-man-was-found-drowned-in-pampanadi)