തിരുവനന്തപുരം:പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു). സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡ് ചീഫ് ഓഫീസിലേക്ക് മാർച്ചും. ധർണ്ണയും നടത്തി.
ധർണ്ണാ സമരം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എം.എസ് സക്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഖാവ് കടകംപ്പള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുക.
മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡിൻ്റെ തൊഴിലാളി ദ്രോഹം അവസാനിപ്പിക്കുക.
മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡ് തടഞ്ഞ് വെച്ച തൊഴിലാളി ആനുകുല്യങ്ങൾ വിതരണം ചെയ്യുക.
ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണയും.
വിവിധ ജില്ലകളിലെ ഭാരവാഹികൾ മാർച്ചിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.
Private Bus Transport Workers Federation (CITU). The Motor Workers Welfare Board will march to the Chief Office under the leadership of the State Committee. Dharna was also held.