---
title: "#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു"
english_title: "The #car #went out of #control #while #turning #and fell into #the #river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251761/the-car-went-out-of-control-while-turning-and-fell-into-the-river"
published_at: "2024-11-26T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674539f19d83d_accidner4.jpg"
keywords: []
---

# #accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു

> **Lead Summary:** മലപ്പുറം : പൊന്നാനി കര്‍മ്മ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. 

## Article Content

മലപ്പുറം : പൊന്നാനി കര്‍മ്മ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശികളായ നാല് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന് ഉയര്‍ത്തിയെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251761/the-car-went-out-of-control-while-turning-and-fell-into-the-river)