കവിത.... കനൽവഴിയിലെ കവിത
- പീലിമല കഴുകിത്തുടച്ചു
- മാരുതൻ
- സ്നാനം നടത്തുന്നു കല്ലാറി-
- ൻതീരങ്ങളിൽ.
- കുമിളപോൽത്തെളിയുന്ന
- കുമളിമലനിരകളിൽ.
- ഹിമബിന്ദുക്കളാൽ മൺചെരാതു-
- കൾ നിറച്ചു കത്തിച്ചു
- ഉഷാസുന്ദരികൾ.
- വനദേവതകൾ കാട്ടിൽ കുളിരിനെ
- ഊതിയൂതി
- പുകയായി മൂടൽമഞ്ഞു
- തീർക്കുന്നതും.
- മലനിരകളുടെ മടിയിൽ പുളയുന്ന
- മാണിക്യമായി വിലസുന്ന കാടിന്റെ കന്മദം.
- മുളംതണ്ടിന്റെ മുരളിക കേട്ടു
- മൺകുടിലിന്റെ മുറ്റത്തുവിരിയിച്ചപൂക്കളം.
- കാടേറിവന്ന
- നാടിന്റെ നായാടിയൊരുപറ
- പൊന്നിന്റെ തുക്കത്തിൽ കരിയിച്ചു.
- ചേറിൽവിരിഞ്ഞ ചെന്താമരയുടെ
- കഥനം
- നീർമുകിലായിപൊഴിയവേ
- മാപ്പെന്ന,പൊയ് വക്കുചൊല്ലി
- കാടിറങ്ങി.
- ഋതുഭേദങ്ങൾ മാറിമറിഞ്ഞു.
- മഴവില്ലിൻ നിറങ്ങൾതൂവി_
- വാനമതിൽ കോലമിട്ടു.
- എരിഞ്ഞുതീരും നറുതിരിവെട്ട-
- ത്തിൽ തുളസിമാലയിട്ടു കുരു-
- തിക്കായി ബലികല്ലിലേക്കാനയിച്ചു.
- നാവിൽ വിരിയിച്ച താളവർണ്ണ- ങ്ങളിൽ
- ഇളകിയാടുന്ന വിഷമാനമാർന്ന
- മങ്കന്മാർക്കിടയിലായ്,
- മണ്ണിന്റെ,പൊന്നിന്റെ,തൂക്ക -
- ത്തിനിടയിലൂടെ,
- മാറ്ററിയാതെ വനമേറിയ
- തരുണിയാം.
- മൈകണ്ണിയാളിവളുടെ
- കരൾ,
- കാട്ടുനായ്ക്കൾ കടിച്ചിഴക്കു-
- ന്നതു കണ്ടൊരു
- ഋദുചക്രവുമലിവോടെ
- മാടിവിളിച്ചില്ല.
- സഹനമെന്നൊരു വാക്കതിൽ കൊരുത്തിട്ടു.
- നെഞ്ചു പൊടിഞ്ഞൊരു
- നോവാഗ്നിയിൽ
- ഉയിർ കത്തിയിട്ടുയുടൽ
- കത്താതെ
- ഏകജന്മത്തിൽ അനേകഭാവം
- പകർന്ന വേഷങ്ങൾ
- തൻ പൈതങ്ങളെ പോറ്റാനായി
- മധുരാപുരിയെരിച്ച
- ഒറ്റചിലമ്പിനായി മോഹിച്ചു.
- ഉയിർകത്തിയ കരൾകൂട്ടിനുള്ളിൽ
- കടന്നയുയിർ കൊടുതുത്തമനും
- ചതിച്ചുനോവിച്ചു.
- റാണി കോവിലിൽ റാണിയാം,
- മാരിയമ്മൻ കോവിലിലെത്തി
- നീ
- ദേവിതൻ മായയാൽ വിരിഞ്ഞ
- നൊമ്പരങ്ങളുടച്ചു.
- തിരുനടയ്ക്കു മുന്നിലായിയാഴി-
- പൂജയിലെ കനൽപൂവിതി-
- ലൊന്നെടുത്തു കണ്ണിൽപതിപ്പിച്ചു.
- കാറ്റു പറഞ്ഞതു തീനാളമായെന്ന്
- മണ്ണും,വിണ്ണും,തിരസ്ക്കരിച്ചൊരീ-
- യേകാന്ത താരകം.
- നൊമ്പരങ്ങളുറഞ്ഞു മകര-
- മഞ്ഞുതിർത്തു പ്രകൃതി
- വിറങ്ങലിച്ചു.
- ഇളവെയിൽ നിഴലിനെ മലയി -
- ടുക്കിലുപേക്ഷിച്ചു.
- മലവാകകൾ പൂക്കൾ പൊഴിച്ചില്ല.
- പാതിരാവിൽ പാരിജാതം വാസന
- ചുരത്തിയില്ല.
- നിശയുടെ കൊടുമയിൽ
- വിലസിന പേയും,
- ചുടലയും, മാടനും,മറുതയും,
- മലയക്ഷിയും,
- അറുകൊലയും അലിവോടെ
- മിഴിയെറിഞ്ഞു മൊഴിഞ്ഞു.
- ജീവിതമുടഞ്ഞ ശ്മശാനഭൂമിയിൽ
- നേരിന്റെ
- കബന്ധങ്ങളിൽ ചവിട്ടി നിന്റെ
- നീതിയുടെ ഉറയിൽ നിന്നുടവാളൂരി തിരു
- ഉച്ചിയിൽ കുത്തിയിറക്കി -
- യുതിരുന്ന നിണമെൻ ചിനാപ്പിൽ
- നിറയ്ക്കുക,
- നാരായ ബിന്ദുവിനാൽ
- അവാനിയിലാകെ തീർത്ഥം
- തളിക്കാൻ.
- ദേവി..നീ ശിവനടനമാടിയാടി -
- മൃഗനയനകാന്തസ്ഫുരണങ്ങ-
- ളെറ്റന്റെ സ്വപ്നങ്ങളുടെ പൊട്ടിയൂ -
- ർന്ന മുത്തുകൾ,
- മോഹങ്ങളുടഞ്ഞ കരി -
- വളത്തുണ്ടുകൾ,
- ചിന്തുകളായി കവിതപൂക്കട്ടെ.
- രചന അഹല്യ കൃഷ്ണ
poem kanal vazhiyile kavitha