- കവിത... ശരശയ്യ
- അസ്തമയക്കാഴ്ചക്കായി
- ആത്മരോദനത്തിന്റെ ചിതലരിച്ച
- ചാപമുനയിൽ ശയ്യ വിരിച്ചു
- കുരുവംശകുലപതി ഭീഷ്മ
- പ്രപിതാമഹൻ...
- ശവംതീനി ഉറുമ്പകൾ കനലെരിയും
- ആ ഹൃത്തടത്തിൽ ചോരകുടിച്ചു
- മദിക്കവേ
- കറുത്തുപ്പോയ ചന്ദ്രവംശത്തിന്റെ
- ഏടുകളിൽ ഈയാംപാറ്റകൾ
- പോൽ
- കരിഞ്ഞു വീണുപോയ എത്രയെത്ര
- ജന്മങ്ങൾ തൻ കണ്ണീർ കഥകൾ ...
- അന്ത്യോദയക്കാഴ്ചയിൽ
- ഇടറി വീണുപ്പോയി ധനുർദ്ദരൻ...
- അപരാധങ്ങൾ അശ്വമേധം നടത്തി
- താണ്ഡവമാടിയ ഇന്നലെകളിൽ
- വെൺകൊറ്റ കുടകൾ
- വെഞ്ചാമരങ്ങൾ
- വിശ്വസംസ്കൃതിക്കു വെറും
- പാണൻ്റെ പാട്ടുകൾ...
- ചന്ദ്രവംശത്തിൻ
- കാവൽക്കാരാനായി കടം
- കൊണ്ടൊരു ജന്മം ...
- ഹോമിച്ചു മോഹങ്ങളെ
- ബ്രഹ്മചര്യത്തിൻ മരവുരി
- ധരിക്കുവാനായി ...
- തരളിത സ്വപ്നമഞ്ചത്തിൽ ശയ്യ
- വിരിച്ചു ര
- തിദേവച്ചിത്രം വരച്ചു മധുരക്കിനാവു കണ്ടു നടന്നൊരു
- പെണ്ണിനെ ...
- പിൻ തലമുറക്കാരന്റെ
- കാമാർത്തിക്കു
- കാഴ്ചവെക്കാനായി
- വലിച്ചിഴച്ചവളുടെ മാനത്തിനെ
- കുലമഹിമയുടെ കരുത്തു
- കാട്ടുവാനായി...
- അപമാനിതയായി അവൾ
- എരിഞ്ഞമർന്നു
- മോഹഭംഗങ്ങൾക്കു പകരം
- കുറിക്കുവാൻ...
- അസ്ത്രങ്ങൾ നീ എത്ര
- തൊടുത്തുവനെങ്കിലും ...
- അറിഞ്ഞില്ല നീ ഒരു നാളുമേ
- ജന്മങ്ങൾ എത്ര
- കഴിഞ്ഞുപ്പോയാലും
- വീണുടഞ്ഞ മോഹങ്ങൾ വീണ്ടും
- വന്നീടും നിന്നുടെ ചിതക്കു
- ചിന്തേരിടുവാൻ ...
രചന - അഡ്വ: രാമകൃഷ്ണ ശേഷാദ്രി
poem sarasayya