കഥ... തീവണ്ടി
റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടന്നടുക്കുമ്പോൾ മനസ്സിൽ മോഹങ്ങളൊന്നും ഇല്ലായിരുന്നു. ഒരു യാത്രപോണം. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ ആ വൈകിയ നേരത്തും ജോലിയിൽ വ്യാപൃത്തയായ യുവതി ചോദിച്ചു, എങ്ങോട്ടാണ്. അത് തീരുമാനമാവത്തത് കൊണ്ട് ഞാൻ പറഞ്ഞു. ഒരു ടിക്കറ്റ് തരൂ. അപ്പോൾ ആ കുട്ടി ചോദിച്ചു, എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ.വീണ്ടും അസ്വസ്തനായി ചോദിച്ചു അടുത്ത വണ്ടി എങ്ങോട്ടാണ്. അത് ഗോരക്ക്പ്പൂരിലേയിക്കാണ് എന്നാൽ അങ്ങോട്ട് തന്നോളൂ എന്ന് പറഞ്ഞു. വീണ്ടുമൊരു ചോദ്യമെന്നെ തളർത്തി. റിസേർവ് ചെയ്യാമായിരുന്നില്ലേ 36 മണിക്കൂറിൽ കൂടുതൽ യാത്രയുണ്ട്. മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുണ്ടെങ്കിൽ ഞാൻ ഇന്ന് ഇവിടെ വരില്ലായിരുന്നു കുട്ടീ എന്നും പറഞ്ഞു ഒരു ടിക്കറ്റ് കൈക്കലക്കി പ്ലാറ്റ്ഫോമിലെ ബഞ്ചിൽ ചാരിയിയിരുന്നു.രാത്രി വല്ലാതെ വൈകിയത്കൊണ്ട് അധികമാരെയും കാണാൻ കഴിഞ്ഞില്ല.
ഒരു ലക്ഷ്യത്തിലേയിക്കായി കുതിച്ചെത്തുന്ന വണ്ടിയിൽ എന്റെ ലക്ഷ്യമില്ലാത്ത യാത്ര തുടരാം എന്ന വ്യാമോഹത്തോടെയിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് എന്നോട് അല്പമെങ്കിലും സഹതാപം കാണിച്ച പെൺകുട്ടിയുടെ രൂപം മാത്രം. അവൾക്ക് എന്റെ മകന്റെ ഭാര്യയുടെ പ്രായം വരും. അത്രയേ ഉണ്ടാവുള്ളു എന്ന് വെറുതെയൊരു മനക്കണക്ക് മനസ്സിൽ ഉയർന്നു. ഈ സ്നേഹം എനിക്ക് എന്റെ വീട്ടിൽ കിട്ടിയിരുന്നെങ്കിൽ എന്നോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞപോലെ. വണ്ടിവരാൻ സമയമിനിയുമുണ്ട്. സ്വസ്ഥമായി മയങ്ങാൻപോലും അനുവദിക്കാത്ത മനസ്സിനെ ശപിച്ചിരിക്കുമ്പോൾ, ഒരു പ്രായമായ അച്ഛനും മകളും അടുത്ത് വന്നിരുന്നു. കൂടെയുള്ള കുട്ടിക്കും നേരെത്തെ ടിക്കറ്റ് കൗണ്ടറിൽ കണ്ട മോളുടെ പ്രായം. എങ്ങോട്ടാ ആ മോൾ ചോദിച്ചു. ഗോരക്ക്പൂരിലേയ്ക്ക് എന്ന് ഞാനും. ഞങ്ങളും അങ്ങോട്ടാണ്, പക്ഷെ അച്ഛന് തീരെ വയ്യ. പിന്നെ എന്തിനാണ് ഈ യാത്ര എന്ന് ഞാൻ ചോദിച്ചു.അവിടെ ഏട്ടനുണ്ട്. കൂടെവന്ന് കൂട്ടികൊണ്ട്പോവാൻ വന്നില്ല. അച്ഛന്റെ നിർബന്ധംമൂലം അമ്മയില്ലാത്ത ഞാനും കൂടെയിറങ്ങി. വീണ്ടും ആരോരുമാറിയാത്ത ആശ്രുകണങ്ങൾ അവരാരുമറിയാതെ തുടച്ചു. പെട്ടെന്നാണ് അച്ഛൻ തളർന്നു വീഴാൻ തുടങ്ങിയത്. ആകെ അന്ധാളിച്ചു നിൽക്കുന്ന മോളോട് പറഞ്ഞു. വാ ആശുപത്രിയിൽ പോകാം. ഞങ്ങൾ മൂന്നുപേരും ആശുപത്രിയിലേയ്ക്ക് തിരിക്കുമ്പോൾ എനിക്കറിയാത്ത ഞങ്ങൾക്കറിയാത്ത ഗോരക്ക്പ്പൂരിലേയ്ക്ക് പോകുന്ന തീവണ്ടി ഞങ്ങൾ മറന്നു. ഏതൊ ജന്മസുകൃതം പോലെ. പത്മകുമാർ ഉള്ളാട്ടിൽ
story theevandi