#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

#accident | കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Jul 22, 2024 10:34 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

അരുവിക്കര മുണ്ടേല ശക്തിസദനില്‍ ജ്യോതിയാണ്(34) മരിച്ചത്. കഴിഞ്ഞമാസം 15-ന് രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.

ജ്യോതിയുടെ ഭര്‍ത്താവും സൈനികനുമായ ദീപു ഓടിച്ചിരുന്ന കാര്‍ നെടുമങ്ങാട്-വെള്ളനാട് റോഡില്‍ കുളക്കോടിനു സമീപം മേലാങ്കോട് വെച്ച് നിയന്ത്രണംവിട്ട് ഏഴടി താഴ്ചയിലേക്കു മറിഞ്ഞു.

ഈ സമയം ജ്യോതിയോടൊപ്പം ദീപുവിന്റെ അമ്മ പുഷ്പലത, മക്കളായ ദിയ, ധീരവ് എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നു. കുഴിയിലേക്കു വീണ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കാറിലകപ്പെട്ട അഞ്ചുപേരെയും പുറത്തെടുത്തത്. എല്ലാവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്യോതിയെ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. മൃതദേഹം നന്ദിയോട് ആലംപാറയിലുള്ള ജ്യോതിയുടെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു. 

The car #overturned #and fell into an #accident; The #woman died #while #undergoing #treatment

Next TV

Related Stories
ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Jun 19, 2025 12:49 PM

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും...

Read More >>
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 03:59 PM

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
 പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Jun 18, 2025 01:50 PM

പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽ പെട്ടത്....

Read More >>
 നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Jun 18, 2025 01:42 PM

നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ...

Read More >>
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 01:36 PM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ്...

Read More >>
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

Jun 18, 2025 09:08 AM

അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ റിയർവ്യൂ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച്...

Read More >>
News Roundup






https://piravom.truevisionnews.com/