കൂത്താട്ടുകുളം : (piravomnews.in ഒലിയപ്പുറം നടക്കാവ് ഹൈവേ, എംസി റോഡുമായി ബന്ധിപ്പിക്കുന്ന ഒലിയപ്പുറം– ഉപ്പുകണ്ടം റോഡിൽ കുഴിക്കാട്ടുകുന്നിലെ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു.
കുഴിക്കാട്ടുകുന്ന് പള്ളിത്താഴത്ത് തുടർച്ചയായി വലിയ 4 വളവുകളാണ് ഉള്ളത്. ഇതിൽ എരപ്പിൽതാഴത്തെ വളവിലാണ് അപകടം പതിയിരിക്കുന്നത്.
റോഡിന്റെ ഇടതുവശവും കാടുമൂടി കിടക്കുന്നതിനാൽ ഒലിയപ്പുറം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് വളവു തിരിഞ്ഞ് എതിരെ വരുന്ന വാഹനങ്ങൾക്ക് വളവു തിരിഞ്ഞ് എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല.
പലപ്പോഴും റോഡിന്റെ പകുതിയോളം കയറി വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്. വളവിന്റെ ഇരുവശങ്ങളിലും റോഡിൽ ചരൽ നിരന്നു കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്.
പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. വളവു തിരിഞ്ഞ് ചെല്ലുന്ന ഭാഗത്ത് റോഡിന്റെ ഇരുവശത്തും വ്യാപകമായി മാലിന്യം തള്ളുന്ന സ്ഥിതിയാണ്. ഇവിടെയുണ്ടായിരുന്ന 3 വഴിവിളക്കുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. റോഡരികിലെ കാട് എങ്കിലും വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കാൻ പിഡബ്ല്യുഡി അധികൃതർ തയാറാകണമെന്നാണ് ആവശ്യം.
#Curves are #dangerous; 4 #consecutive #bends at #Pallithazha in #Pitikatkukunn