---
title: "#Accident | കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. "
english_title: "Woman dies after falling out of KSRTC bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251831/woman-dies-after-falling-out-of-ksrtc-bus"
published_at: "2024-11-26T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674572fe82d57_ksrtc_bus.jpg"
keywords: []
---

# #Accident | കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. 

> **Lead Summary:** തൊടുപുഴ: കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം. ബസിന്‍റെ വാതിലിന് സമീപത്തായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

## Article Content

തൊടുപുഴ: കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം. ബസിന്‍റെ വാതിലിന് സമീപത്തായിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251831/woman-dies-after-falling-out-of-ksrtc-bus)