#Waterlogging | പൊട്ടച്ചാൽ തോട് നവീകരിക്കും; വെള്ളക്കെട്ട്‌ ഒഴിവാകും

#Waterlogging | പൊട്ടച്ചാൽ തോട് നവീകരിക്കും; വെള്ളക്കെട്ട്‌ ഒഴിവാകും
Jul 8, 2024 10:21 AM | By Amaya M K

കളമശേരി : (piravomnews.in) നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ള പ്രളയനിവാരണപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

പദ്ധതിപ്രദേശം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കൊപ്പം മന്ത്രി സന്ദർശിച്ചു. ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥർ പദ്ധതി അവതരിപ്പിച്ചു.

പൊട്ടച്ചാൽ തോട്‌ നവീകരിച്ച്‌ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, മണ്ണോപ്പിള്ളി, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരത്ത് ചേർന്ന റീ ബിൽഡ് കേരള യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വർഷങ്ങളായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് ജലവിഭവവകുപ്പ് മാപ്പിങ് നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്.

ബോക്സ് കൾവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കും. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കും. കൈയേറ്റംമൂലം പലയിടത്തും തോട്‌ നീർച്ചാലായിട്ടുണ്ട്‌. മഴക്കാലത്ത്‌ ജലമൊഴുക്ക് താങ്ങാനാകാത്തതാണ്‌ വെള്ളക്കെട്ടിന് കാരണമാകുന്നത്‌.

കുസാറ്റ് ക്യാമ്പസിനുസമീപം അൽഫിയ നഗറിൽനിന്ന്‌ ആരംഭിച്ച് പരുത്തേലി തോട്ടിൽ എത്തുന്ന പൊട്ടച്ചാൽ തോടിന് 1.967 കിലോമീറ്റർ നീളമുണ്ട്.

211 ഹെക്ടർ വിസ്തൃതിയുള്ള തോടിന്റെ 1037 മീറ്റർ വീതി കൂട്ടും. കാർഷികാവശ്യത്തിനും വെള്ളക്കെട്ട് തടയുന്നതിനുമായി ഏറ്റവും അധികം തുക ചെലവഴിക്കുന്ന മണ്ഡലമായി കളമശേരി മാറിയെന്ന് മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ, നഗരസഭാംഗങ്ങളായ കെ ടി മനോജ്, ഷാജഹാൻ കടപ്പള്ളി, സംഗീത രാജേഷ്, പ്രമോദ് കുമാർ, അമ്പിളി സ്വപ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.

If #broken, the #ditch will be #renewed; #Waterlogging will be #avoided

Next TV

Related Stories
#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

Oct 6, 2024 01:41 PM

#arrested | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

ഇത് വ്യാജമെന്ന് കാണിച്ച് പൊലീസിനെതിരെ ഇയാൾ നീങ്ങിയിരുന്നു.ഹിന്ദു സംഘടനകൾ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. ഇയ്യാൾ നിലവിൽ ഫോർട്ട്...

Read More >>
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 01:35 PM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​ക്ക് നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, മ​രു​ന്നി​ന്‍റെ വി​ല​യാ​യി വേ​റെ...

Read More >>
#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

Oct 6, 2024 01:29 PM

#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് കോ​ട​തി​യി​ൽ...

Read More >>
#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

Oct 6, 2024 10:58 AM

#piravom | പെരുവംമൂഴി റോഡ്: അപകട കാരണം ഇതാണ്; എന്നു നന്നാക്കും പാതി പൊളിച്ച കലുങ്കുകൾ

പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ...

Read More >>
#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

Oct 6, 2024 10:41 AM

#Explosion | മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

Read More >>
#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

Oct 6, 2024 10:37 AM

#kochi | ‘സമൃദ്ധി’യിൽ വരിനിൽക്കുന്നവരിൽ എല്ലാ കൂട്ടരുമുണ്ട്‌ ; നാലാംവർഷത്തിലേക്ക്‌

വീടിനേക്കാൾ അടുപ്പമാണിപ്പോൾ സമൃദ്ധിയോടെന്ന്‌ ജീവനക്കാർ. കോർപറേഷൻ നല്ല പിന്തുണ നൽകുന്നു. സമൃദ്ധിയിൽ വന്നതോടെ ജീവിതം...

Read More >>
Top Stories

News Roundup