---
title: "#Tirumaradi | തിരുമാറാടിയിൽ ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും നടത്തി"
english_title: "At #Tirumaradi, #Njatuvela #market and #agricultural #school were #conducted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215290/at-tirumaradi-njatuvela-market-and-agricultural-school-were-conducted"
published_at: "2024-06-27T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cebb19f4ab_market.jpg"
keywords: []
---

# #Tirumaradi | തിരുമാറാടിയിൽ ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും നടത്തി

> **Lead Summary:** **കൂത്താട്ടുകുളം :** തിരുമാറാടി പഞ്ചായത്ത് കൃഷിഭവൻ തിരുവാതിര ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും നടത്തി.

## Article Content

**കൂത്താട്ടുകുളം :** തിരുമാറാടി പഞ്ചായത്ത് കൃഷിഭവൻ തിരുവാതിര ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും നടത്തി.

ചെറുധാന്യങ്ങളുടെ ഉൽപ്പന്നങ്ങളുമായി ജിഞ്ചർ കാർട്ട്, തിരുമാറാടി അഗ്രോ ഉൽപ്പന്നങ്ങൾ, പൊന്മണി കൃഷിക്കൂട്ടത്തിന്റെ ജാതിക്ക ഉൽപ്പന്നങ്ങൾ, കോവൂർ അഗ്രി ഫാമിലെ വിവിധയിനം ഫലവൃക്ഷത്തൈകൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷനായി.

അനിത ബേബി, സി വി ജോയ്, ബീന ഏലിയാസ്, സുനി ജോൺസൺ, കെ കെ രാജ്കുമാര്‍, ടി കെ ജിജി, പി പി റെജിമോൻ എന്നിവർ സംസാരിച്ചു. കൃഷിപാഠശാലയിൽ എം ജെ രാജലക്ഷ്മി, എസ് എൽ പ്രകാശിനി എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215290/at-tirumaradi-njatuvela-market-and-agricultural-school-were-conducted)