---
title: "#shockdeath | യുവാവ് ഷോക്കേറ്റു മരിച്ചു"
english_title: "The #young #man #died of #shock"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215314/the-young-man-died-of-shock"
published_at: "2024-06-27T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf71765d97_shock.jpg"
keywords: []
---

# #shockdeath | യുവാവ് ഷോക്കേറ്റു മരിച്ചു

> **Lead Summary:** **തിരുവനന്തപുരം : ** അതിഥി തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു. ആന്ധ്രാ സ്വദേശി നർതു ആണ് ഷോക്കേറ്റ് മരിച്ചത്.

## Article Content

**തിരുവനന്തപുരം : ** അതിഥി തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു. ആന്ധ്രാ സ്വദേശി നർതു ആണ് ഷോക്കേറ്റ് മരിച്ചത്.

കഴക്കൂട്ടത്ത് സ്വകാര്യ ഫ്ലാറ്റിൻ്റെ നിർമ്മാണത്തിനായി മണ്ണുപരിശോധന നടക്കുന്ന സ്ഥലത്തു വച്ചാണ് ഇയാൾക്ക് ഷോക്കേറ്റത്.

ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം ഇയാൾക്ക് ഷോക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല.

വെള്ളക്കെട്ടുള്ള പ്രദേശത്ത് ആണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215314/the-young-man-died-of-shock)