#arrest | സ്കൂൾ കുട്ടികൾ തമ്മിൽ വഴക്ക്: പതിനാറുകാരനെ തട്ടികൊണ്ടുപോയി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

#arrest | സ്കൂൾ കുട്ടികൾ തമ്മിൽ വഴക്ക്: പതിനാറുകാരനെ തട്ടികൊണ്ടുപോയി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
Jun 16, 2024 07:49 PM | By Amaya M K

കൊച്ചി: ( piravomnews.in ) സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ വഴക്കിൽ പതിനാറുകാരനെ തട്ടികൊണ്ടുപോയി ഉപദ്രവിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പുറം ചെറായി സ്വദേശികളായ ജിതിൻ (35), ജിജു(43), ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ‌

കുട്ടികൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായതോടെ ഇരുവരും പഠിക്കുന്ന സ്കൂളിൽ മാതാപിതാക്കൾ അധ്യാപകരുടെ സാന്നിധ്യത്തിൽ സംസാരിച്ചെങ്കിലും ഒത്തു തീർപ്പായില്ല. ഇതിന് പിന്നാലെ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമായിരുന്നു.

പ്രതികൾ കുട്ടിയെ ഫോണിൽ വിളിക്കുകയും വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി പറയാട് ഭാഗത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് കുട്ടിയെ ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റി ചെറായിപാടം ഭാഗത്തേക്ക് കൊണ്ടുപോയി.

കാറിൽവെച്ച് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും സ്കൂളിൽനിന്ന് ടി.സി. വാങ്ങി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ പ്രതികൾക്കൊപ്പം കുട്ടിയെ കണ്ടെത്തി. തുടർന്ന് പ്രതികളെയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ വടക്കേക്കര ഇൻസ്പെക്ടർ കെ. ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ പി.കെ വിനോദ്, വി.എം റസാഖ്, ടി.എസ് ഗിരീഷ്, അഭിലാഷ്, ജയകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർരായ പി.ഡി പ്രവീൺദാസ്, പി.ബി ശ്രീകാന്ത്, സേതുനാഥ്, അനീഷ് കുമാർ, നവീൻ സി ജോൺ, ജിനുമോൻ എന്നിവരുണ്ടായിരുന്നു.

Fight between #school #children: 16-year-old #abducted and #beaten up; Three #people were #arrested

Next TV

Related Stories
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 08:11 PM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി...

Read More >>
#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

Jun 25, 2024 08:06 PM

#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ്...

Read More >>
#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

Jun 25, 2024 07:58 PM

#MurderAttempt | സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

വനമേഖലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് തൂവ സ്വദേശി ശെല്‍വരാജ് എന്നയാളെ പൊലീസും വനംവകുപ്പും ചേര്‍ന്ന്...

Read More >>
#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

Jun 25, 2024 07:43 PM

#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും തൊഴിലാളികളില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഹോട്ടലിനു മുന്നിലെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍...

Read More >>
#theft | മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ

Jun 25, 2024 10:09 AM

#theft | മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ

ബൈ​ക്ക് ഓ​ടി​ച്ച പ്രാ​വ​ച്ച​മ്പ​ലം കോ​ണ്‍വ​ന്റ് റോ​ഡി​ല്‍ ബി​ന്ദു ഭ​വ​നി​ല്‍ ശ​ര​ത് (25), ചു​ള്ളി​യൂ​ര്‍ സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍ രാ​ജ് (22),...

Read More >>
 #Geobags | എടവനക്കാട് കടൽകയറ്റം: അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കണം

Jun 25, 2024 09:43 AM

#Geobags | എടവനക്കാട് കടൽകയറ്റം: അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കണം

കടൽഭിത്തി, പുലിമുട്ട്, ജിയോ ബാഗ് എന്നിവ കടൽക്ഷോഭത്തിൽ തകർന്നനിലയിലാണ്. തീരദേശവാസികളുടെ വീടുകളിലും പറമ്പിലുമെല്ലാം വെള്ളം...

Read More >>
Top Stories