---
title: "#theft | മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ"
english_title: "A group of #garlanded #threesomes rode #around on #bikes hours #apart. #Caught by the #police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214743/a-group-of-garlanded-threesomes-rode-around-on-bikes-hours-apart-caught-by-the-police"
published_at: "2024-06-25T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a4a308072e_arrest.jpg"
keywords: []
---

# #theft | മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി മാല ക​വ​ര്‍ന്ന മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പിടിയിൽ

> **Lead Summary:** വെ​ള്ള​റ​ട: മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി ആ​റു​പ​വ​ന്‍റെ മാ​ല​ക​ള്‍ ക​വ​ര്‍ന്ന മൂ​വ​ര്‍ സം​​ഘം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

## Article Content

വെ​ള്ള​റ​ട: മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ബൈ​ക്കു​ക​ളി​ല്‍ ക​റ​ങ്ങി ആ​റു​പ​വ​ന്‍റെ മാ​ല​ക​ള്‍ ക​വ​ര്‍ന്ന മൂ​വ​ര്‍ സം​​ഘം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

ബൈ​ക്ക് ഓ​ടി​ച്ച പ്രാ​വ​ച്ച​മ്പ​ലം കോ​ണ്‍വ​ന്റ് റോ​ഡി​ല്‍ ബി​ന്ദു ഭ​വ​നി​ല്‍ ശ​ര​ത് (25), ചു​ള്ളി​യൂ​ര്‍ സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍ രാ​ജ് (22), ബൈ​ക്കി​ന്റെ പി​റ​കി​ലി​രു​ന്ന് മാ​ല​ക​ള്‍ പി​ടി​ച്ചു​പ​റി​ച്ച വ​ട​ക്കേ​വി​ള വെ​ളി​യാ​റ്റൂ​ര്‍കോ​ണം വീ​ട്ടി​ല്‍ ശ​ക്തി​വേ​ല്‍ (22) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ന് ​ക​ട്ട​ച്ചി​യി​ല്‍ വി​ള​യി​ലും ഉ​ച്ച​ക്ക്​ 12.30 ന്​ ​കൂ​ട്ട​ത്തി​വി​ള​യി​ലും 12.45 ന് ​പ​ത്താ​​നാ​വി​ള​യി​ലു​മാ​യി​രു​ന്നു ക​വ​ര്‍ച്ച.

ബൈ​ക്കി​ല്‍ സം​ഘം മാ​സ്‌​ക് ധ​രി​ച്ചാ​ണ് പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214743/a-group-of-garlanded-threesomes-rode-around-on-bikes-hours-apart-caught-by-the-police)