---
title: " #Geobags | എടവനക്കാട് കടൽകയറ്റം: അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കണം"
english_title: "#Edavanakkad #beach: #Geobags #should be #installed #urgently"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214735/edavanakkad-beach-geobags-should-be-installed-urgently"
published_at: "2024-06-25T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a444d8d5b3_kadal.jpg"
keywords: []
---

#  #Geobags | എടവനക്കാട് കടൽകയറ്റം: അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കണം

> **Lead Summary:** **വൈപ്പിൻ :** കാലവർഷത്തെ തുടർന്ന് എടവനക്കാട് 9, 13 വാർഡുകളിൽപ്പെട്ട പഴങ്ങാട് കടപ്പുറം, നേതാജി റോഡ് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി.

## Article Content

**വൈപ്പിൻ :** കാലവർഷത്തെ തുടർന്ന് എടവനക്കാട് 9, 13 വാർഡുകളിൽപ്പെട്ട പഴങ്ങാട് കടപ്പുറം, നേതാജി റോഡ് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി.

കടൽഭിത്തി, പുലിമുട്ട്, ജിയോ ബാഗ് എന്നിവ കടൽക്ഷോഭത്തിൽ തകർന്നനിലയിലാണ്. തീരദേശവാസികളുടെ വീടുകളിലും പറമ്പിലുമെല്ലാം വെള്ളം കയറുകയാണ്.

പ്രദേശം സന്ദർശിക്കാനെത്തിയ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എൻജിനിയർ കെ അബ്ബാസിനെ ഫോണിൽ വിളിച്ച് പ്രദേശവാസികളുടെ ദുരിതവും ആശങ്കയും അറിയിച്ചു.

കടൽക്ഷോഭംമൂലം തകർന്ന കടൽഭിത്തി പുനഃസ്ഥാപിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികൾ അടുത്തദിവസം ആരംഭിക്കുമെന്ന് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു.

സിപിഐ എം എടവനക്കാട് ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, പഞ്ചായത്ത്‌ അംഗം കെ ജെ ആൽബി, കെ വി ബിജോയ്, കെ എക്സ് ഷിജോയ്, എ ജി അനു തുടങ്ങിയവർ പ്രിനിലിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214735/edavanakkad-beach-geobags-should-be-installed-urgently)