#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

#murder | ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍
Jun 25, 2024 07:43 PM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴ നഗരത്തില്‍ ശനിയാഴ്ച രാത്രി മരിച്ച പുല്ലുവഴി സ്വദേശി ശബരി ബാലി (40) ന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി പോലീസ്.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചല്‍പ്പെട്ടി ആനിത്തൊട്ടിയില്‍ ദീപു വര്‍ഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിന്‍ ഷിബി (19), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിന്‍ ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേല്‍ ടോജി തോമസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കച്ചേരിത്താഴത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശബരി ബാല്‍ ആക്രമിക്കപ്പെട്ടത്. കുഴഞ്ഞുവീണു മരിച്ചെന്ന നിലയിലാണ് പോലീസ് ആദ്യം സംഭവത്തെ കണ്ടത്.

കച്ചേരിത്താഴത്തെ ബാര്‍ ഹോട്ടലിനു മുന്നില്‍ വീണ ഇയാളെ കുറച്ചുപേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകുന്ന സി.സി. ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു.

ഹോട്ടലില്‍ അടിപിടിയുണ്ടായതായി കണ്ടെത്തിയുമില്ല. ആശുപത്രിയിലെത്തും മുന്‍പ് ശബരി ബാല്‍ മരിച്ചു. പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കുപിന്നില്‍ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയതോടെ പോലീസ് വിശദാന്വേഷണം തുടങ്ങി.

ഹോട്ടല്‍ ഗെയ്റ്റിനു വെളിയില്‍ തര്‍ക്കമുണ്ടായതായും ശബരി അടിയേറ്റ് വീണതാണെന്നും കണ്ടെത്തി. അടിച്ച സംഘത്തിലുണ്ടായിരുന്നവരുള്‍പ്പെടെയാണ് ശബരിയെ ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമായി.

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും തൊഴിലാളികളില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഹോട്ടലിനു മുന്നിലെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ ബിയര്‍ കുപ്പി പൊട്ടിക്കിടന്നതും കണ്ടെത്തി.

തുടര്‍ന്ന് ഞായറാഴ്ച രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അടിയിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍.

Not #Collapsed in #Front of #Bar, #Beaten #Down: #Young #Man's #Death #Murder; #Three #arrested

Next TV

Related Stories
#complaint |പൊലീസുകാരനെതിരായ വീട്ടമ്മയുടെ പരാതി: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും

Sep 20, 2024 08:24 PM

#complaint |പൊലീസുകാരനെതിരായ വീട്ടമ്മയുടെ പരാതി: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും

എന്നാൽ, പൊലീസുകാരനായ എതിർകക്ഷിക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ...

Read More >>
#Piravom  | പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം

Sep 20, 2024 08:17 PM

#Piravom | പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി വിഭാഗം

സിവിൽ സർജനും അസിസ്റ്റന്റ് സർ‌ജനും ഉൾപ്പെടെ 6 ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ...

Read More >>
#mukesh | മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

Sep 20, 2024 08:05 PM

#mukesh | മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്

മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന്...

Read More >>
#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 02:43 PM

#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

പിന്നീട്, രാമങ്കരി വേഴപ്രയിലെ വീട്ടിലേക്കും മാറി.അവിടെയടുത്തുള്ള ബൈജുവുമായി അടുപ്പത്തിലായ യുവതി, കുറച്ചു ദിവസമായി...

Read More >>
#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

Sep 20, 2024 02:36 PM

#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

വി​ദേ​ശ​​ത്ത് ഭ​ർ​ത്താ​ക്ക​ന്മാ​രു​ള്ള സ്ത്രീ​ക​ളു​മാ​യി ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ലൈം​ഗി​ക...

Read More >>
#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

Sep 20, 2024 02:31 PM

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍...

Read More >>
Top Stories