#protest | എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന; പ്രതിഷേധവുമായി വിശ്വാസികള്‍

#protest | എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന; പ്രതിഷേധവുമായി വിശ്വാസികള്‍
Jun 16, 2024 10:13 AM | By Amaya M K

കൊച്ചി: (piravomnews.in)അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്. പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

എന്നാല്‍, ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്.

ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ചേര്‍ന്ന സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.

അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്. പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

#Ernakulam -#Unified #Mass in #Angamaly #Archdiocese; #Believers #protest

Next TV

Related Stories
#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

Jun 26, 2024 09:17 AM

#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ പ്രതിഷേധിച്ചു. യാക്കോബായ സഭ ട്രസ്റ്റി തമ്പു തുകലൻ, മാത്യൂസ് മാർ അഫ്രേം മെത്രാപോലീത്ത എന്നിവരും...

Read More >>
#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

Jun 26, 2024 09:09 AM

#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#Hajj | ഹജ്ജ് മടക്കയാത്ര 10ന് ;  സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

Jun 26, 2024 08:58 AM

#Hajj | ഹജ്ജ് മടക്കയാത്ര 10ന് ; സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

ആദ്യവിമാനം പത്തിന്‌ പുലർച്ചെ 2.15ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.35ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യവിമാനത്തിൽ എത്തുക....

Read More >>
#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

Jun 26, 2024 08:50 AM

#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി നിവേദനം നൽകിയെങ്കിലും...

Read More >>
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 08:11 PM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി...

Read More >>
#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

Jun 25, 2024 08:06 PM

#sexuallyassaulted | ട്രെയിനിൽ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup