---
title: "#fire |രണ്ട് വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു"
english_title: "Two #houses were set on #fire; #Houses were #burnt #down"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212506/two-houses-were-set-on-fire-houses-were-burnt-down"
published_at: "2024-06-16T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e69ff16185_fire.jpg"
keywords: []
---

# #fire |രണ്ട് വീടുകൾക്ക് തീയിട്ടു; വീടുകൾ കത്തി നശിച്ചു

> **Lead Summary:** ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്.

## Article Content

ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്.

ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. രണ്ടു വീട്ടിലും ആരും ഇല്ലായിരുന്നു. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു.

അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212506/two-houses-were-set-on-fire-houses-were-burnt-down)