#piravom | ചെട്ടിക്കണ്ടത്തെ മണ്ണെടുപ്പ്; ചെളിയും മണ്ണും റോഡിലേക്ക്

#piravom | ചെട്ടിക്കണ്ടത്തെ മണ്ണെടുപ്പ്; ചെളിയും മണ്ണും റോഡിലേക്ക്
May 24, 2024 01:16 PM | By Amaya M K

പിറവം : (piravomnews.in) ചെട്ടിക്കണ്ടത്തു മണ്ണെടുപ്പിന്റെ ബാക്കിപത്രമായി അഞ്ചൽപ്പെട്ടി– പിറമാടം റോഡിലേക്ക് ഒഴുകി എത്തുന്ന ചെളിയും മണ്ണും അപകടങ്ങൾക്ക് ഇടയാക്കുന്നു.

ഹൈവേ നിർമാണത്തിനെന്ന പേരിൽ ‌ ഇവിടെ ഹെക്ടറുകളോളം വിസ്തൃതിയുള്ള മണ്ണുമലകളാണു നിരത്തിയത്. കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾക്കൊടുവിൽ ഒന്നര മാസം മുൻപു ഹൈക്കോടതി നിർദേശത്തെ തുടർന്നു മണ്ണെടുപ്പ് നിലച്ചു.

മഴ ശക്തമായതോടെ മലയിൽ നിന്നു ഒഴുകി എത്തുന്ന വെള്ളം റോഡിലേക്കാണു ചേരുന്നത്. മണ്ണെടുപ്പിനിടെ ഭൂരിഭാഗം ഓടകളും നികന്നതു മൂലം വെള്ളം റോഡിലൂടെയാണു പരന്നൊഴുകുന്നത്. ഒഴുകി എത്തുന്ന ചെളി റോഡിൽ നിരക്കുന്നതോടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനു സാധ്യത വർധിച്ചു.

5 കോടിരൂപ മുതൽ മുടക്കിൽ അടുത്തയിടെ പൂർത്തിയായ റോഡാണിത്. നടക്കാവ് റോഡിൽ നിന്നു മൂവാറ്റുപുഴയിലേക്കുള്ള പ്രധാന റോഡെന്ന നിലയിൽ തിരക്കുണ്ട്. ഓടകൾ വൃത്തിയാക്കിയാൽ മാത്രമേ അപകടാവസ്ഥ ഒഴിയുകയുള്ളുവെന്നു നാട്ടുകാർ പറഞ്ഞു. 

#Excavation of #soil in #Chettikandam; #Mud and soil on the #road

Next TV

Related Stories
#KSRTC | ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു

Jun 26, 2024 09:24 AM

#KSRTC | ജയകേരളം ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ പുനരാരംഭിച്ചു

വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന്‌ സ്വീകരണം...

Read More >>
#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

Jun 26, 2024 09:17 AM

#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ പ്രതിഷേധിച്ചു. യാക്കോബായ സഭ ട്രസ്റ്റി തമ്പു തുകലൻ, മാത്യൂസ് മാർ അഫ്രേം മെത്രാപോലീത്ത എന്നിവരും...

Read More >>
#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

Jun 26, 2024 09:09 AM

#HighCourt | പെരിയാർ മലിനീകരണം ; ഹൈക്കോടതി നിയോഗിച്ച സംഘം പരിശോധന നടത്തി

പെരിയാറിനെ മലിനമാക്കുന്ന ഏലൂരിലെ കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ...

Read More >>
#Hajj | ഹജ്ജ് മടക്കയാത്ര 10ന് ;  സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

Jun 26, 2024 08:58 AM

#Hajj | ഹജ്ജ് മടക്കയാത്ര 10ന് ; സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി,സംസം വെള്ളം എത്തിച്ചു

ആദ്യവിമാനം പത്തിന്‌ പുലർച്ചെ 2.15ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.35ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യവിമാനത്തിൽ എത്തുക....

Read More >>
#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

Jun 26, 2024 08:50 AM

#bridge | മുടക്കുഴ കീഴില്ലം കുറിച്ചിലക്കോട് റോഡിലെ നാലുപാലം അപകടാവസ്ഥയിൽ

സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി നിവേദനം നൽകിയെങ്കിലും...

Read More >>
#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

Jun 25, 2024 08:11 PM

#arrest | വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

തുടർന്ന് ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി...

Read More >>
Top Stories

News Roundup